കൊയിലാണ്ടി : വിട്രസ്റ്റ് കണ്ണാശുപത്രിയും പുളിക്കൽ എബി ലിറ്റി ഫൗണ്ടേഷൻ ഫോർ ദി ഡിസേബിൾസും സംയുക്തമായി അന്താരാഷ്ട്ര വൈറ്റ് കെയിൻ ദിനാചരണവും റാലിയും നടത്തി.
വിട്രസ്റ്റ് കണ്ണാശുപത്രിയുടെ സമീപത്ത് വെച്ച് സി.ഐ ശ്രീലാൽ ചന്ദ്രശേഖർ റാലി ഫ്ളാഗ് ഓഫ് ചെയ്തു.
പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് നടന്ന ബോധവത്ക്കരണ പരിപാടി നഗരസഭ കൗൺസിലർ പി. രത്നവല്ലി ഉദ്ഘാടനം ചെയ്തു.
വിട്രസ്റ്റ് എജുക്കേഷണൽ ഇൻസ്റ്റിട്യൂട്ട് പ്രിൻസിപ്പൽ സന്തുജ് ലാൽ സ്വാഗതം പറഞ്ഞു. എ.പി ഇസ്മയിൽ, പി.ടി. ഷബ എന്നിവർ പ്രസംഗിച്ചു.
International White Cane Day celebration and rally held