അണേല: കൊയിലാണ്ടി നഗരസഭ 25-ാം ഡിവിഷൻ്റെ നേതൃത്വത്തിൽ വയോജന സംഗമം നടത്തി. സെക്രട്ടറി ഗംഗാധരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. വയലോരം ജനാർദ്ദനൻ അദ്ധ്യക്ഷനായിരുന്നു. വാർഡ് കൗൺസിലർ ബിന്ദു പി.ബി.ഉദ്ഘാടനം നിർവഹിച്ചു.
അങ്കണവാടി വർക്കർ മല്ലിക നാഗത്ത് പരിപാടിക്ക് നേതൃത്വം നല്കി. 60 പേർ സംഗമത്തിൽ പങ്കെടുത്തു. സുരേന്ദ്രൻ പി.ടി., ആനന്ദൻ സി.പി., ദിലീപ് കുമാർ കെ.സി., രാധാമണി, ബാലകൃഷ്ണൻ, വസന്ത എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. സംഗമത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
#25th #Division #Koyilandi #Municipal #Corporation #organized #VayojanaSangam