കൊയിലാണ്ടി : കൊയിലാണ്ടി റെയിൽവെ സ്റ്റേഷനോട് കേന്ദ്ര സർക്കാർ കാണിക്കുന്ന അവഗണന ആവസാനിപ്പിക്കണമെന്ന് സിപിഐ(എം) കൊയിലാണ്ടി സെൻട്രൽ ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സമ്മേളനം പി. ചന്ദ്രശേഖരനെ ലോക്കൽ സെക്രട്ടറിയായി സമ്മേളനം ഐക്യകണ്ഠേന തെരഞ്ഞെടുത്തു.
കോഴിക്കോട് ജില്ലയിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള സ്റ്റേഷനുകളിൽ ഒന്നാണ് കൊയിലാണ്ടി. എന്നാൽ അടിസ്ഥാന സൌകര്യം ഒരുക്കുന്നതിൽ തികഞ്ഞ അവഗണനയാണ് കാണിക്കുന്നത്.
പ്രധാന ട്രെയിനുകൾക്ക് സ്റ്റേപ്പ് അനുവദിക്കുക, പ്ലാറ്റ് ഫോമിന് മേൽക്കൂര പണിയുക. കൂടുതൽ ടിക്കറ്റ് കൌണ്ടറുകളും ജീവനക്കാരെയും നിയമിക്കുക എന്നീ ആവശ്യങ്ങളും, ഫൂട്ട് ഓവർ ബ്രിഡിജ് ഇല്ലാത്തത് കാരണം നിരവധി കാൽനടയാത്രക്കാർ മരണപ്പെടുന്നത് പതിവായിരിക്കുയാണെന്നും സമ്മേളനത്തിൽ വിമർശനമുയർന്നു.
രാവിലെ പിവി സത്യനാഥൻ നഗറിൽ (ചേരിക്കുന്നുമ്മൽ) നടന്ന സമ്മേളനം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു.
പ്രതിനിധി സമ്മേളന നഗറിൽ മുതിർന്ന അംഗം ടിവി ദാമോദരൻ പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടിക്രമങ്ങൾ ആരംഭിച്ചത്. എം.വി ബാലൻ അദ്ധ്യക്ഷതവഹിച്ചു.
സെക്രട്ടറി പി. ചന്ദ്രശേഖരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ. ദാസൻ, ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രൻ മാസ്റ്റർ, ഏരിയാ കമ്മിറ്റി അംഗങ്ങളായ അഡ്വ. കെ. സത്യൻ, അഡ്വ. എൽ.ജി ലിജീഷ്, കെ.ടി. സിജേഷ് തുടങ്ങിയവർ സംസാരിച്ചു. മാങ്ങോട്ടിൽ സുരേന്ദ്രൻ സ്വാഗതവും യുകെ ചന്ദ്രൻ നന്ദിയും പറഞ്ഞു.
പി. ചന്ദ്രശേഖരൻ (സെക്രട്ടറി), എം. വി ബാലൻ, മാങ്ങോട്ടിൽ സുരേന്ദ്രൻ, യു.കെ. ചന്ദ്രൻ, കെ.പി സുധ, കെ. പി പത്മരാജ്, എ.കെ രമേശൻ, പി.എം. ബിജു, സഫീർ വി.സി, വിഎം. ആനൂപ്, ജാൻവി കെ. സത്യൻ, സി.കെ ആനന്ദൻ, പി.കെ രഘുനാഥ്, പി.കെ ഷിജു, എൻ.സി സത്യൻ തുടങ്ങി 15 അംഗം ലോക്കൽ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.
17ന് വൈകീട്ട് സീതാറം യെച്ചൂരി, കോടിയേരി ബാലകൃഷ്ണൻ നഗറിൽ റെഡ് വളണ്ടിയർ മാർച്ചോടെ പൊതുസമ്മേളനം നടക്കും. എം. എ. റഷീദ് പരിപാടി ഉദ്ഘാടനം ചെയ്യും.
Central government's neglect of Koyaladi railway station should end - CPI(M)