കൊയിലാണ്ടി : കണ്ണൂർ എ.ഡി.എം ആയിരുന്ന എം.കെ. നവീൻ ബാബുവിനെ അധിക്ഷേപിച്ച് ആത്മഹത്യയിലേക്ക് നയിച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്കൊണ്ട് കൊയിലാണ്ടി മിനിസിവിൽ സ്റ്റേഷനു മുന്നിൽ എൻ.ജി.ഒ അസോസിയേഷൻ കൊയിലാണ്ടി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ജി.എസ് ഉമാശങ്കർ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.
ബ്രാഞ്ച് പ്രസിഡണ്ട് പ്രദീപ് സായി വേൽ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ ബിനു കോറോത്ത്, ജില്ലാ സെക്രട്ടറി കെ. ദിനേശൻ, സംസ്ഥാന കമ്മിറ്റിയംഗം വി. പ്രതീഷ്, ഷാജി മനേഷ് എം, രാമചന്ദ്രൻ, പങ്കജാഷൻ എം, രജീഷ് ഇ.കെ തുടങ്ങിയവർ സംസാരിച്ചു
A protest program was organized against Divya which led to MK Naveen Babu's suicide