കൊയിലാണ്ടി : സെപ്റ്റിക് ടാങ്കിൽ വീണ പശുക്കുട്ടിയെ രക്ഷപ്പെടുത്തി. ഇന്ന് ഉച്ചക്ക് 02:15ഓടെയാണ് കൊയിലാണ്ടി ഒറ്റക്കണ്ടം കൂരിക്കണ്ടി അഹമ്മദ് എന്നയാളുടെ പശുക്കുട്ടി ഉപയോഗ ശൂന്യമായ കക്കുസ് ടാങ്കിൽ അകപ്പെട്ടത്.
വിവരം ലഭിച്ചതിനെ തുടർന്ന് ASTO അനിൽകുമാറിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി അഗ്നിരക്ഷാസേന സ്ഥലത്തെത്തുകയും പശുക്കുട്ടിയെ രക്ഷപ്പെടുത്തുകയും ചെയ്തു.
SFRO ബി കെ അനൂപ്, ഫയർ ഓഫീസർമാരായ സുകേഷ്, നിതിൻ രാജ്, ലിനീഷ്, രജിലേഷ്, ബിനീഷ്,ഹോം ഗാർഡ് ഓംപ്രകാശ് എന്നിവർ രക്ഷപ്രവർത്തനത്തിൽ പങ്കാളികളായി
A calf that fell into a septic tank was rescued