കൊയിലാണ്ടി : കലാരംഗത്ത് പ്രശസ്തമായ കൊരയങ്ങാട് കലാക്ഷേത്രം സംഗീതാർച്ചനയും സെമി ക്ലാസിക്കൽ നൃത്തനൃത്യങ്ങളും കൊണ്ട് ശ്രദ്ധേയമായി.
നിലവിളക്ക് തെളിയിച്ചാണ് ഉദ്ഘാടനച്ചടങ്ങുകൾ ആരംഭിച്ചത്. പി.പി.സുധീർ, കൗൺസിലർ മനോജ് പയറ്റുവളപ്പിൽ, സുകന്യ ബാബു, സന്ധ്യാ ഷാജു, ഷിൽക്ക അമിത്. പ്രബീഷ്, പി.കെ.സുമിത്, നേതൃത്വം നൽകി.
സംഗീത അദ്ധ്യാപിക ദീപാ സുനിൽ ഓർക്കാട്ടേരിയുടെ നേതൃത്വത്തിലായിരിരുന്നു സംഗീതാർച്ചന. ആര്യാദാസിൻ്റെ നേതൃത്വത്തിൽ സെമി ക്ലാസിക്കൽ നൃത്തം അരങ്ങേറി.
ഗിന്നസ് ബുക്ക് ജേതാവ് പെരിങ്ങോട് സുബ്രഹ്മണ്യൻ നൃത്ത വിദ്യാർത്ഥികളുടെ നവരസഭാവങ്ങൾ ഇടയ്ക്കയിൽ സന്നിവേശിപ്പിച്ചത് കലാസ്വാദകർക്ക് വേറിട്ട അനുഭവമായി മാറി.
വേദിയിൽ ജാനു എട്ത്തിയും, കേളുവേട്ടനും സദസ്സിൽ നർമ്മം വിതറി സദസ്സിനെ ഇളക്കിമറിച്ചു. വിഷ്ണു അശോകിൻ്റെ വയലിൻ ഫ്യൂഷനും കലാസ്വാദകർക്ക് വേറിട്ട അനുഭവമായി മാറി. പുതിയ ക്ലാസിലെക്കുള്ള അഡ്മിഷൻ തുടരുന്നു.
Korayangad Kalakshetra Navratri Celebration with music concert, dances, Janu Etthi and Kelapettan.