കൊയിലാണ്ടി : സമൂഹത്തിലെ തിന്മക്കെതിരെ ബോധവത്കരിക്കുന്ന നാടിനും ജനങ്ങൾക്കും വിദ്യാർഥികൾക്കും മാതൃകയാക്കേണ്ടവരായിരിക്കണം അധ്യാപക സമൂഹമെന്ന് കൊയിലാണ്ടിയിൽ സമാപിച്ച വിസ്ഡം ജില്ലാ മദ്റസാധ്യാപക പരിശീലന സംഗമം അഭിപ്രായപ്പെട്ടു.
കൊയിലാണ്ടി മുജാഹിദ് സെൻ്റർ ഓഡിറ്റോറിയത്തിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡണ്ട് ടി.പി. അബ്ദുൽ അസീസ് സംഗമം ഉദ്ഘാടനം ചെയ്തു.
പുതുതലമുറക്ക് അറിവ് പകർന്ന് നൽകുന്ന അധ്യാപകർ ഡിജിറ്റൽ സംവിധാനങ്ങൾ പരമാവധി ഉപയോഗപ്പെടുത്താൻ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വിസ്ഡം ജില്ലാ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ. അബ്ദുൽ നാസർ മദനി അധ്യക്ഷത വഹിച്ചു.
വിസ്ഡം ജില്ലാ സെക്രട്ടറി കെ ജമാൽ മദനി, ജില്ലാ മദ്റസ ഇൻസ്പെക്ടർ ഒ റഫീഖ് മാസ്റ്റർ, സി.പി. സാജിദ്, വിസ്ഡം യൂത്ത് ജില്ലാ പ്രസിഡണ്ട് സാജിദ് ബിസ്മി, സഹൽ സ്വലാഹി അരിപ്ര, ടി.എൻ ഷക്കീർ സലഫി, സി.പി. സജീർ,ബഷീർ മണിയൂർ, സൈഫുല്ല അൽഹികമി വിഷയങ്ങൾ അവതരിപ്പിച്ചു.
ഒക്ടോബർ 31 ന് മുമ്പ് കോംപ്ലക്സ് തല മദ്റസ സർഗവസന്തം പൂർത്തിയാക്കാനും നവംബർ 24 ന് ജില്ലാ സർഗവസന്തം വടകര അഴിയൂരിൽ നടത്താനും ഇതോടനുബന്ധിച്ച് ചേർന്ന പ്രധാനാധ്യാപകരുടെ യോഗം തീരുമാനിച്ചു.
Teachers should be socially responsible -wisdom