കാവുന്തറ: വിദ്യാരംഭ ദിനത്തിൽ നിരവധി കവികൾ സ്വന്തം കവിതകൾ ചൊല്ലിക്കൊണ്ട് "അക്ഷര നിവേദ്യം 2024" പരിപാടിയിൽ പങ്കെടുത്തു. കാവിൽ ശ്രീ സുബ്രഹ്മണ്യക്ഷേത്രസന്നിധിയിലായിരുന്നു "അക്ഷര നിവേദ്യം 2024". കവികളുടെ വിദ്യാരംഭം കവിയും വാഗ്മിയുമായ ആവള നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ചന്ദ്രൻ പെരേച്ചി, കോട്ടൂർ ശങ്കരൻ കിടാവ്, ദിനീഷ് വാകയാട്, രാധാകൃഷ്ണൻ ഒള്ളൂർ, യശോദ നിർമ്മല്ലൂർ, റീന കാരയാട്, ബബിലേഷ് മന്ദ ങ്കാവ്, റഫീഖ് കട്ടയാട്ട്, രവീന്ദ്രൻ കൊളത്തൂർ, ബിജു ടി.ആർ.പുത്തഞ്ചേരി, എൻ.പി.ഉണ്ണി മാസ്റ്റർ, ഷിനിൽ പി.പി., സബിതാദേവി തുടങ്ങി നിരവധി പേർ "അക്ഷര നിവേദ്യം 2024" പരിപാടിയിൽ പങ്കെടുത്തു കൊണ്ട് നിരവധി കവിതകൾ ആലപിച്ചു.
ക്ഷേത്രത്തിൽ "അക്ഷര നിവേദ്യം 2024" കൂടാതെ എഴുത്തിനിരുത്ത്, വാഹനപൂജ എന്നിവയും നടന്നു. മേൽശാന്തി ഇ. എം. നാരായണൻ നമ്പൂതിരി, കേശവൻ കാവുന്തറ എന്നിവർ എഴുത്തിനിരുത്തിന് നേതൃത്വം നല്കി.
ചടങ്ങിൽ ക്ഷേത്രക്കമ്മറ്റി പ്രസിഡൻ്റ് സി.കെ.രാജൻ അദ്ധ്യക്ഷനായിരുന്നു. ക്ഷേത്രക്കമ്മിറ്റി സെക്രട്ടറി ഗിരീഷ് പുതുശ്ശേരി സ്വാഗതവും കേശവൻ കാവുന്തറ നന്ദിയും പറഞ്ഞു.
#'Akshara #Nivedyam #2024 #by #poets #VidyaRambha #Day