കൊയിലാണ്ടി : തീരദേശവാസികളോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ചു തകർന്നു പോയ തീരദേശ റോഡ് പുനർ നിർമ്മിക്കണമെന്നാവശ്യപ്പെട്ടും ചേമഞ്ചേരി ഇരുപതാംവാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.
വാർഡ് പ്രസിഡണ്ട് സത്യൻ ചാത്തനാടത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ രാജീവ്ഗാന്ധി പഞ്ചായത്ത് രാജ് സമിതി ജില്ലാ ചെയർമാൻ സത്യനാഥൻ മാടഞ്ചേരി പരിപാടി ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഷബീർ എളവനക്കണ്ടി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റംഷീദ് കാപ്പാട് വാർഡ് മെമ്പർ വത്സല പുല്യത്ത്, മുൻ മെമ്പർ ശ്രീജ പി.പി, അക്ബർ സിദ്ദിഖ്, എന്നിവർ സംസാരിച്ചു. വാർഡ് സെക്രട്ടറി ശ്രീഷു കെ വി സ്വാഗതവും ട്രഷറർ കെ.വി രാജൻ നന്ദിയും പറഞ്ഞു.
A protest evening was organized to protest the government's neglect of coastal residents