കൊയിലാണ്ടി : വള്ളം തകർന്ന് കടലിൽ അകപ്പെട്ട മത്സ്യതൊഴിലാളികളെ മറൈൻ എൻഫോഴ്സ്മെൻ്റ് രക്ഷപ്പെടുത്തി.
പയ്യോളി ഭാഗത്ത് നിന്ന് അഞ്ച് നോട്ടിക്കൽ മൈൽ അകലെ ഇന്നലെ ഉച്ചയ്ക്കാണ് അപകടം ഉണ്ടായത്.
ഷാലോം എന്ന കാരിയർ വള്ളമാണ് തകർന്നത്. വിവരം ലഭിച്ചതിനെ തുടർന്ന് പുതിയാപ്പ ഹാർബറിൽ നിന്നും മറെ എൻഫോഴ്മെൻ്റ് എസ്.ഐ. രാജൻ, നിധീഷ്, സുമേഷ്, ബോട്ടിൻ്റെ സ്രാങ്ക് രാജു എന്നിവരടങ്ങുന്ന മറൈൻ എൻഫോഴ്സ്മെൻ്റ് കുതിച്ചെത്തി രക്ഷാപ്രവർത്തനം നടത്തി തൊഴിലാളികളെ രക്ഷപ്പെടുത്തുകയായിരുന്നു.
Marine enforcement rescued the fishermen who were stuck in the sea after the boat broke down