മേപ്പയൂർ : ജിവിഎച്ച്എസ്എസ് മേപ്പയ്യൂരിൽ മേലടി സബ്ജില്ല സ്പോർട്സ് മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജൻ ഉദ്ഘാടനം ചെയ്തു.
ഹയർസെക്കൻഡറി പ്രിൻസിപ്പൽ എം സക്കീർ സ്വാഗതം പറഞ്ഞു.വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ വി സുനിൽ അധ്യക്ഷത വഹിച്ചു.
മേലടി എ.ഇ.ഒ ഹസീസ് പി പതാക ഉയർത്തി. മാർച്ച് പാസ്റ്റിൽ പഞ്ചായത്ത് പ്രസിഡണ്ട് സല്യൂട്ട് സ്വീകരിച്ചു.ദീപശിഖാ പ്രയാണത്തിൽ കഴിഞ്ഞ വർഷങ്ങളിൽ ദേശീയ സ്കൂൾ അത്ലറ്റിക് മീറ്റിൽ മേലടി സബ്ജില്ലയിൽ നിന്നും പങ്കെടുത്ത് മികച്ച വിജയം നേടിയ കായിക താരങ്ങളായ അഭിനയ സന്തോഷ്,ജാൻവി എസ്, അൻസ അമ്രീൻ എന്നിവർ പങ്കെടുത്തു. അത്‌ലറ്റിക് ഓത്ത് ജാൻവി എസ് നിർവ്വഹിച്ചു.
ആശംസകൾ അർപ്പിച്ചുകൊണ്ട് പി ടി എ പ്രസിഡണ്ട് വി പി ബിജു, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ അർച്ചന ആർ ,ഹൈസ്കൂൾ പ്രധാന അധ്യാപകരായ നിഷിദ് കെ ,കെ എം മുഹമ്മദ്,എച്ച് എം ഫോറം കൺവീനർ ശ്രീ സജീവൻ കുഞ്ഞോത്ത്,ഫെസ്റ്റിവൽ കമ്മിറ്റി കൺവീനർ അനീഷ് പി ,സ്വീകരണ കമ്മിറ്റി കൺവീനർ സി വി സജിത്ത്, മേപ്പയ്യൂർ ഹൈസ്കൂൾ ചെയർപേഴ്സൺ ഭവ്യ ബിജു എന്നിവർ സംസാരിച്ചു.
സംസ്ഥാന സ്കൂൾ ഗെയിംസ് ആർച്ചറി ജൂനിയർ വിഭാഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സനം കൃഷ്ണയ്ക്ക് ചടങ്ങിൽ ഉപഹാരം നൽകി. ഫിസിക്കൽ എജുക്കേഷൻ അക്കാദമി കമ്മിറ്റി കൺവീനർ ത്വൽഹത്ത് എം കെ നന്ദി രേഖപ്പെടുത്തി.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന കായിക മാമാങ്കത്തിൽ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർത്ഥികളും അധ്യാപകരും സംഘാടകരും ഉൾപ്പെടെ 4500 പേരാണ് മൂന്നുദിവസങ്ങളായി കായിക മേളയിൽ പങ്കെടുക്കുന്നത്. പങ്കെടുക്കുന്ന മുഴുവൻ പേർക്കും വിഭവ സമൃദ്ധമായ ഭക്ഷണമാണ് ഭക്ഷണ കമ്മിറ്റി ഒരുക്കിയിരിക്കുന്നത്.
Meladi Subdistrict Sports KT Rajan inaugurated at GVHSS Mepayyur