കൊയിലാണ്ടി : കോഴിക്കോട് സി എച്ച് സെൻററും കൊയിലാണ്ടി സി എച്ച് സെൻറർ ചാപ്റ്ററും സംയുക്തമായി നടത്തുന്ന സി എച്ച് മെഡിക്കൽസ്ഷോപ്പിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
അശരണരും ആലംബഹീനരുമായ പാവപ്പെട്ടവർക്ക് എന്നും അത്താണിയായി മാറിയ സി എച്ച് സെൻറർ കൊയിലാണ്ടിയിൽ ന്യായവില മെഡിക്കൽ ഷോപ്പ് ആരംഭിച്ചത് എന്തുകൊണ്ടും പാവപ്പെട്ട രോഗികൾക്ക് ആശ്വാസമാകും എന്ന് തങ്ങൾ പറഞ്ഞു.
കൊയിലാണ്ടി സി എച്ച് സെൻറർ ജനറൽ സെക്രട്ടറി വിപി ഇബ്രാഹിംകുട്ടി അധ്യക്ഷനായി. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേ പാട്ട് മുഖ്യാതിഥിയായി.
കോഴിക്കോട് സി എച്ച് സെൻറർ പ്രസിഡണ്ട് കെ പി കോയ,കോഴിക്കോട് സി എച്ച് സെൻറർ ജനറൽ സെക്രട്ടറി എം വി സിദ്ദീഖ്മാസ്റ്റർ ,കൊയിലാണ്ടി നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ കെ അജിത്,കെപിസിസി മെമ്പർ പി രത്നവല്ലി ടീച്ചർ,ജില്ല പഞ്ചായത്ത് മെമ്പർ വി പി ദുൽകിഫിൽ,ബപ്പംകുട്ടി നടുവണ്ണൂർ,കെ കെ അബ്ദുറഹ്മാൻ, മഠത്തിൽ അബ്ദുറഹ്മാൻ,എൻ പി മുഹമ്മദാജി,ടി അഷറഫ്, ബി വി സെറീന,എ പി റസാക്ക്,സമദ് നടേരി,ഉമ്മർ കോയ നടുവണ്ണൂർ,പി കെ ജമാൽ,കെ എം നജീബ്,ഫാസിൽ നടേരി,റസീന ഷാഫി,കെടിവി റഹ്മത്ത്,ബാസിത് മിന്നത്ത്,വി വി നൗഫൽ,അൻവർ വലിയ മങ്ങാട്,സലാം ഓടക്കൽ,പി വി ഷംസീർ,റൗഫ് നടേരി,സിറാജ് കുറുവങ്ങാട്,എ കുഞ്ഞഹമ്മദ്,സംസാരിച്ചു.
ചടങ്ങിൽ വച്ച് കൊയിലാണ്ടിയിലെ മുതിർന്ന ഡോക്ടർമാരായ ഡോ. പി എം രാധാകൃഷ്ണൻ,ഡോ. എം മുഹമ്മദ് എന്നിവരെ ആദരിച്ചു. സി ഹനീഫ മാസ്റ്റർ സ്വാഗതവും സിപി അലി നന്ദിയും പറഞ്ഞു.
Panakkad Syed Munavwarali Shihab Thangal inaugurated the CH Medicals shop.