കൊയിലാണ്ടി: കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് ദമ്പതികളടക്കം മൂന്ന് പേർക്ക് പരിക്കേറ്റു.
മേപ്പയൂർ പുതിയേടത്ത് മീത്തൽ ബിജീഷ് (38) ഭാര്യ സുബിജ (36), നടുവിലെക്കണ്ടി മീത്തൽ അരുൺ (26) എന്നിവർക്കാണ് പരിക്കേറ്റത്.
മേപ്പയൂർ -കൊല്ലം റോഡിൽ കീഴരിയൂരിൽ ചൊവ്വാഴ്ച വൈകീട്ട് നാലര യോടെയായിരുന്നു അപകടം.
റോഡിലെ കുഴി കണ്ട് വെട്ടിച്ചതാണ് അപകടത്തിന് കാരണമായത്.പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Three people, including a couple, were injured when the car went out of control and hit a wall