---
title: "ഇരിങ്ങലിൽ അടിപ്പാത യാഥാർത്ഥ്യമാവുന്നു; രാജ്യസഭാ എം.പി ഡോ:പി.ടി ഉഷക്ക് നാടിന്റെ ഉജ്വല സ്വീകരണം"
english_title: "In Iringal the bottom path becomes a reality; Rajya Sabha MP Dr PT Ushak Nadi's warm welcome-new"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/241054/in-iringal-the-bottom-path-becomes-a-reality-rajya-sabha-mp-dr-pt-ushak-nadis-warm-welcome-new"
published_at: "2024-10-08T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6704e17fc7d74_0000_ATTACH__.jpg"
keywords: []
---

# ഇരിങ്ങലിൽ അടിപ്പാത യാഥാർത്ഥ്യമാവുന്നു; രാജ്യസഭാ എം.പി ഡോ:പി.ടി ഉഷക്ക് നാടിന്റെ ഉജ്വല സ്വീകരണം

> **Lead Summary:** **ഇരിങ്ങൽ : **രണ്ടരവർഷക്കാലം നീണ്ടുനിന്ന വൈവിദ്ധ്യങ്ങളായ സമര മുഖങ്ങളിലൂടെ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ ഇരിങ്ങൽ അടിപ്പാത സമരസമിതിയുടെ സ്വപ്നം യാഥാർത്ഥ്യമാക്കുന്നു.

## Article Content

**ഇരിങ്ങൽ : **രണ്ടരവർഷക്കാലം നീണ്ടുനിന്ന വൈവിദ്ധ്യങ്ങളായ സമര മുഖങ്ങളിലൂടെ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ ഇരിങ്ങൽ അടിപ്പാത സമരസമിതിയുടെ സ്വപ്നം യാഥാർത്ഥ്യമാക്കുന്നു.

അടിപാത സാധ്യമാക്കിയ രാജ്യസഭാ എം.പിയും ഇൻഡ്യൻ ഒളിമ്പിക്ക് കമ്മിറ്റി ചെയർമാനു മായ ഡോ.. പി.ടി.ഉഷക്ക് ഇരിങ്ങലിൽ ഉജ്വല സ്വീകരണവും ആദരവും നല്കി.

കക്ഷി രാഷ്ട്രീയത്തിനതീതമായി ഒത്തൊരുമയോടെ ദൃഢനിശ്ചയത്തോടെ സമരം ചെയ്യുകയും അത്‌നേടിയെടുക്കാൻ പരിശ്രമിക്കുകയും ചെയ്ത ജനങ്ങളുടെ ആഗ്രഹം സഫലീ രിക്കാൻ വളരെ സന്തോഷമുണ്ടന്ന് ഉഷ പറഞ്ഞു.

ഇരിങ്ങലിൽ ഏറ്റവും കുടുതൽ സർക്കാർ സ്ഥാപങ്ങൾ ഉള്ളതു കൊണ്ടു തന്നെ അടിപ്പാത അനിവാര്യമാണെന്ന് മനസ്സിലായി. കേന്ദ്ര മന്ത്രി നിധിൻ ഗഡ്ഗരിയുടെ മുന്നിൽ അവതരിപ്പിക്കുകയും ഒരു സ്പോർട് കാരി എന്ന നിലക്ക് അദ്ദേഹത്തിന്റെ ഒരു സ്നേഹ സമ്മാനമാണ് ഇരിങ്ങൽ അടിപ്പാത അനുവദിച്ചത്.

6.90 കോടി ചെലവ് പ്രതീക്ഷിക്കുന്ന ഈ അടിപ്പാത അനുവദിച്ചതിന് കമ്മിറ്റിയുടെ പ്രവർതതനത്തെ ഉഷ പ്രകീർത്തിച്ചു. മഴയുണ്ടായിട്ടും ആയിരങ്ങൾ പങ്കെടുത്ത സ്വീകരണത്തിൽ മുത്തുക്കുടയും ചെണ്ടമേളവും അകമ്പടിയായി.

ശ്രീപടന്നയിൽ പ്രഭാകരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സ്വീകരണയോഗത്തിൽ പയ്യോളി നഗരസഭാ ചെയർമാൻ വി.കെ.അബ്ദുറഹിമാൻ ഉഷയെ ആദരിച്ചു.

ശ്രീ പവിത്രൻ ഒതയോത്ത് ഉപഹാരം നല്കി. അടിപാതക്കുവേണ്ടി പ്രയത്നിച്ച ബി.ജെ.പി. മണ്ഡലം പ്രസിഡണ്ട് എ.കെ. ബൈജുവിന് നളന്ദ ഗ്രന്ഥാലയം സിക്രട്ടറി രാജേഷ് കൊമ്മണത്ത് ഉപഹാരം നല്കി.

എരഞ്ഞാറ്റിൽദിനേശൻ,കെ.ജയകൃഷ്ണൻ, കെ.എം. ശ്രീധരൻ, സബീഷ് കുന്നങ്ങോത്ത്, എ.കെ ദേവദാസ്, പയ്യോളി നഗരസഭ കൗൺ സിലർമാരായ ചെറിയാ വി സുരേഷ് ബാബു, ടി.അരവിന്ദാക്ഷൻ, വിലാസിനി നാരങ്ങോളി, രേവതി തുളസിദാസ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/241054/in-iringal-the-bottom-path-becomes-a-reality-rajya-sabha-mp-dr-pt-ushak-nadis-warm-welcome-new)