കൊയിലാണ്ടി : പൂക്കാട് കലാലയത്തിൽ നടക്കുന്ന നവരാത്രി സംഗീതോത്സ വേദിയിൽ അശ്വതി ചന്ദ്രൻ്റെ കർണാടക കച്ചേരി സംഗീതാസ്വാദകരുടെ മനം കവർന്നു.
ഭാവയാമി രഘുരാമം എന്ന കൃതിയോടെ ആരംഭിച്ച സംഗീത പരിപാടി ശാസ്ത്രീയ സംഗീത കച്ചേരിയുടെ തനത് ശൈലിയോട് പൂർണമായും നീതി പുലർത്തി.
മലബാർ സുകുമാരൻ ഭാഗവതർ സ്മാരക സംഗീത മണ്ഡപത്തിൽ നടന്ന സംഗീത കച്ചേരി ഡോ. ദീപ്ന അരവിന്ദ് വയലിനിലും ഋഷികേശ് മൃദംഗത്തിലും അകമ്പടിയേകി
Aswathi Chandran's Carnatic concert captivates music lovers at Pookadu Navratri Music Festival