---
title: "കൊയിലാണ്ടി കൊല്ലത്ത് ട്രെയിൻതട്ടി മധ്യവയസ്‌കൻ മരിച്ചു"
english_title: "A middle-aged man died after being hit by a train in Kollam"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/239974/a-middle-aged-man-died-after-being-hit-by-a-train-in-kollam-NEW"
published_at: "2024-10-03T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66febb12c6cd0_0000_ATTACH__.jpg"
keywords: []
---

# കൊയിലാണ്ടി കൊല്ലത്ത് ട്രെയിൻതട്ടി മധ്യവയസ്‌കൻ മരിച്ചു

> **Lead Summary:** **കൊയിലാണ്ടി : **കൊയിലാണ്ടി കൊല്ലത്ത് ട്രെയിൻതട്ടി മധ്യവയസ്‌കൻ മരിച്ചു.

## Article Content

**കൊയിലാണ്ടി : **കൊയിലാണ്ടി കൊല്ലത്ത് ട്രെയിൻതട്ടി മധ്യവയസ്‌കൻ മരിച്ചു.

ഇന്ന് രാത്രി 7.15 ഓടെ കണ്ണൂർ ഭാഗത്തേക്ക് പോകുന്ന നേത്രാവതി എക്സ് തട്ടിയാണ് ഇയാൾ മരിച്ചു.

അരിക്കുളം സ്വദേശിയാണ് മരിച്ചത്. കൊല്ലം റെയിൽവേ ഗേറ്റിൽ നിന്നും 200 മീറ്റർ മാറി ആനക്കുളം ഭാഗത്ത് റെയിൽവേ ട്രാക്കിലായിരുന്നു മൃതദേഹം.

കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/239974/a-middle-aged-man-died-after-being-hit-by-a-train-in-kollam-NEW)