കൊയിലാണ്ടി : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് കൊയിലാണ്ടി നോര്‍ത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി സ്മൃതി യാത്രയും സ്മൃതി സംഗമവും നടത്തി.
കൊല്ലം ചിറ ഗാന്ധി പ്രതിമക്ക് മുന്നില്‍ നിന്ന് ആരംഭിച്ച യാത്ര കൊല്ലം ടൗണില്‍ സമാപിച്ചു. ഗാന്ധി സ്മൃതി സംഗമം ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് രജീഷ് വെങ്ങളത്തുക്കണ്ടി അധ്യക്ഷത വഹിച്ചു. കെ.പി.എസ്.ടി.എ സംസ്ഥാന ജനറല്‍ സെക്രെട്ടറി പി.കെ.അരവിന്ദന്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി.
അഡ്വ കെ.വിജയന്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കെ.പി.സി.സി മെമ്പര്‍ പി.രത്‌നവല്ലി, മുരളി തോറോത്ത്, രാജേഷ് കീഴരിയൂര്‍, തന്‍ഹീര്‍ കൊല്ലം, വി.ടി.സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
നടേരി ഭാസ്‌കരന്‍, ദാസന്‍ മരകുളത്തില്‍, പി.ടി.ഉമേന്ദ്രന്‍, സുനില്‍ കുമാര്‍ പി.വി, ഉണ്ണികൃഷ്ണന്‍ മരളൂര്‍, നാണി പി.പി, തങ്കമണി.കെ, സുമതി.കെ.എം, ജിഷ പുതിയേടത്ത്, സന്തോഷ് കുമാര്‍.പി.വി, ഷൈലേഷ് പെരുവട്ടൂര്‍, മുരളി പാറാട്ട്, ശ്രീജിത്ത്.ആര്‍.ടി, ബജീഷ് തരംഗിണി, മാണിക്യം വീട്ടില്‍ സുരേഷ്, ബാബു കൊറോത്തു, തൈകണ്ടി സത്യന്‍, ഭാസ്‌കരന്‍.കെ.കെ, സന്തോഷ് പെരുവട്ടൂര്‍, മറുവട്ടം കണ്ടി ബാലകൃഷ്ണന്‍, വിജയന്‍, പഞ്ഞാട്ട് ഉണ്ണി, പ്രിയദര്‍ശിനി സജീവന്‍ എന്നിവര്‍ ഗാന്ധി സ്മൃതി യാത്രക്ക് നേതൃത്വം നല്‍കി. ഷൈജു.ടി.ടി സ്വാഗതവും ഷംനാസ് എം.പി നന്ദിയും പറഞ്ഞു.
Gandhi Smriti Yatra and Smriti Sangam; Gandhi Jayanti was celebrated with various programmes