മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ; ചേമഞ്ചേരി ഗ്രാമപഞ്ചായത്തില്‍ ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനത്തില്‍ ആരംഭിച്ചു.

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ; ചേമഞ്ചേരി ഗ്രാമപഞ്ചായത്തില്‍ ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനത്തില്‍ ആരംഭിച്ചു.
Oct 3, 2024 02:19 PM | By Vyshnavy Rajan

ചേമഞ്ചേരി : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ചേമഞ്ചേരി ഗ്രാമപഞ്ചായത്തില്‍ ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനത്തില്‍ ആരംഭിച്ചു.

ക്യാമ്പയിനിന്റെ ഭാഗമായി ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ക്കാണ് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് തുടക്കം കുറിച്ചത്.

ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് ഉപയോഗത്തിനായി പഞ്ചായത്ത് വാങ്ങിയ പിക്കപ്പ് വാഹനം കൈമാറി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ എല്ലാ വാര്‍ഡുകളിലും പഞ്ചായത്ത് സ്ഥാപനങ്ങളിലും ശുചീകരണ യജ്ഞം നടന്നു.

ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മ്മസേന അംഗങ്ങള്‍, ജനപ്രതിനിധികള്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, എന്‍.എസ്.എസ് വളണ്ടിയേഴ്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു.

വിവിധ വാര്‍ഡുകളില്‍ വാര്‍ഡ് മെമ്പര്‍മാരുടെയും പഞ്ചായത്ത് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ സ്‌കൂളുകളില്‍ ബയോഗ്യാസ് പ്ലാന്റ്, സ്‌കൂളുകള്‍ക്ക് അജൈവമാലിന്യം ശേഖരിക്കുന്ന ബിന്നുകള്‍, പൊതു ഇടങ്ങളില്‍ സി.സി.ടി.വി ക്യാമറ എന്നിവ ഉദ്ഘാടനം ചെയ്തു.

പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ടീച്ചര്‍ സ്ഥിരം സമിതി അംഗങ്ങളായ അതുല്യ ബൈജു, വി.കെ.അബ്ദുല്‍ ഹാരിസ്, സന്ധ്യ ഷിബു, വിജയന്‍ കണ്ണഞ്ചേരി പഞ്ചായത്ത് സെക്രട്ടറി ടി.അനില്‍കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി സി.വി.മോഹനന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വന്ദന എന്നിവര്‍ നേതൃത്വം നല്‍കി.

Waste-free New Kerala People's Campaign; It started on October 2 Gandhi Jayanti in Chemanchery Gram Panchayat.

Next TV

Related Stories
ആല്‍മരത്തിന്റെ കൊമ്പ് ദേശീയപാതയിലേക്ക് പൊട്ടി വീണു

Jul 2, 2025 12:23 PM

ആല്‍മരത്തിന്റെ കൊമ്പ് ദേശീയപാതയിലേക്ക് പൊട്ടി വീണു

ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടുകൂടിയാണ് കൊയിലാണ്ടി ഗ്യാലക്‌സി ഫര്‍ണിച്ചര്‍ ഷോപ്പിനു...

Read More >>
വായന ദിനാചരണം സമാപനവും ആദരിക്കലും

Jun 27, 2025 11:56 AM

വായന ദിനാചരണം സമാപനവും ആദരിക്കലും

ദേശീയ അധ്യാപക ജേതാവും സാക്ഷരത സാരഥിയുമായ കെ. ബാലകൃഷ്ണന്‍, കഥാകൃത്ത് ഷാജീവ്...

Read More >>
ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Jun 20, 2025 03:31 PM

ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട് വടകര ദേശീയപാതയില്‍ വീണ്ടും സ്വകര്യ ബസുകള്‍ കൂട്ടിയിടിച്ച്...

Read More >>
കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍

May 22, 2025 12:35 PM

കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍

കേരള പൊലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ...

Read More >>
ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനം

May 3, 2025 11:38 PM

ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനം

അധികാരത്തോട് സത്യം വിളിച്ചു പറയുന്ന മാധ്യമ പ്രവര്‍ത്തനം കാലത്തിന്റെ ആവശ്യമെന്ന്...

Read More >>
Top Stories










News Roundup






https://koyilandy.truevisionnews.com/ //Truevisionall