കൊയിലാണ്ടി : സമൂഹത്തിൽ നിന്ന് ഇന്നും വിട്ടുമാറാത്ത അന്ധവിശ്വസങ്ങളുടെയും അനാചാരങ്ങളെയും തുറന്ന് കാട്ടുന്ന ഷോർട് മൂവിയുടെ ചിത്രീകരണം പൂർത്തിയായി റിലീസിനൊരുങ്ങുന്നു.
Spider media movimakers ൻ്റെ ബാനറിർ ജിഷ്ണു ദത്ത് കൊയിലാണ്ടി കഥയും തിരക്കഥയും നിർവ്വഹിച്ച് ഷാബി തുറയൂർ സംവിധാനവും നിർവഹിക്കുന്ന THE REAL SILENT KILLER എന്ന ഷേർട്ട് മൂവിൻ്റെ ചിത്രീകരണം മരുതൂർ, വടകര, ചെരണ്ടത്തൂർ, പയ്യോളി തുറയൂർ എന്നിവിടങ്ങളിൽ വെച്ച് നടന്നു.
കൊയിലാണ്ടി നഗരസഭാ കൗൺസിലർ എം. പ്രമോദ് സ്വിച്ചോൺ കർമ്മം നിർവഹിച്ചു.
അമ്പതോളം നടീനടൻമാർ അഭിനയിക്കുന്ന ചിത്രത്തിൽ പ്രശസ്ത നാടക നടൻ മനോജ് മരുതൂർ, ബബീഷ് പയ്യോളി, വേലായുധൻതാനിക്കുഴി, അഫ്സൽ തുറയൂർ, നജീബ് പയ്യോളി, രാഘവൻ തുറയൂർ, വിനോദ് തോലേരി, സജിത്ത് കക്കഞ്ചേരി, സെബാസ്റ്റ്യൻ പോൾ പാലക്കാട്, രാജേഷ് തെക്കൻ കൊല്ലം, നിജി മഞ്ഞക്കുളം, റുസ്വ വാ ന കാലിക്കറ്റ്, പ്രജിഷതുറയൂർ, പ്രജിലഇരിങ്ങത്ത്, അവന്തിക തുറയൂർ, സന്നിദ്ധമനോജ് തുടങ്ങിയവർ പ്രധാന വേഷെത്തിലെത്തുന്ന ചിത്രത്തിന് മനുമുടൂർ ക്യാമറയും , രാജേഷ് തുറയൂർ ചമയവും, മിഥുൻ പയ്യോളി കൊറിയോഗ്രാഫിയും നിർവഹിക്കുന്ന ചിത്രം നവംമ്പർ ആദ്യവാരം റിലീസ് ചെയ്യും.
The filming of the short movie 'THE REAL SILENT KILLER' has been completed and is about to be released