നടുവണ്ണൂർ : (koyilandy.truevisionnews.com) ഗാന്ധി ജയന്തി ദിനത്തിൽ കോട്ടൂർ പടിയക്കണ്ടിയിൽ ചോല കലാ സാംസ്കാരിക വേദി "ജീവിതം സന്ദേശം" എന്ന പേരിൽ ഗാന്ധി ക്വിസ് മത്സരം സംഘടിപ്പിച്ചു.
പടിയക്കണ്ടി ഗവൺമെൻ്റ് ഹോമിയോ ഡിസ്പെൻസറി ഹാളിൽ നടന്ന മത്സരത്തിൽ യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിഭാഗങ്ങളിലായി 49 കുട്ടികൾ പങ്കെടുത്തു.
സെക്രട്ടറി സുധീഷ് കോട്ടൂർ സ്വാഗതം പറഞ്ഞ് പ്രസിഡൻ്റ് നങ്ങാറത്ത് മഹേന്ദ്രൻ അദ്ധ്യക്ഷ വഹിച്ച ചടങ്ങിൽ ചലച്ചിത്രനടനും മാധ്യമപ്രവർത്തകനുമായ കെ.കെ. മൊയ്തീൻ കോയ ഉദ്ഘാടനം ചെയ്തു.
പടിഞ്ഞാറയിൽ സത്യൻ, മുഹമ്മദ് സി അച്ചിയത്ത് എന്നിവർ ക്വിസ് മാസ്റ്റർമാരായി. സമ്മാനദാന ചടങ്ങിൽ സർവ്വോദയം ട്രസ്റ്റ് ചെയർമാനും ഗാന്ധി പീസ് പുരസ്കാര ജേതാവുമായ കെ.പി. മനോജ് കുമാർ വിജയികൾക്കും പങ്കെടുത്തവർക്കും സമ്മാനങ്ങൾ നൽകി.
യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിഭാഗങ്ങളിൽ ദക്ഷിണ കാർത്തിക, ആര്യശ്രീ. കെ.എസ്, ശ്രീലക്ഷ്മി.കെ എന്നിവർ ഒന്നാം സ്ഥാനവും ആദിദേവ്.എൻ. പി, മയൂഖ്. വി, നിവേദിത എന്നിവർ രണ്ടാം സ്ഥാനവും പൃഥ്വി കൃഷ്ണ, അയന.സി.പി, പാർവ്വതി എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ചോല ജോയിൻ്റ് സെക്രട്ടറി ജെജീഷ് കിനാത്തിൽ നന്ദി പറഞ്ഞു.
#GandhiJayantiday #JeevithamSanthesham #GandhiQuizCompetition #organized #Chola #Patiyakandi