കക്കോടി : കക്കോടി - ഒറ്റത്തെങ്ങ് മാടിച്ചേരി കുടുംബസംഗമം നടത്തി . ഡോ. ബി ശിവകുമാറിൻ്റെ അധ്യക്ഷതയിൽ ഒളോപ്പാറ ഹൗസ് ബോട്ട് യാത്രയോടെ കുടുംബസംഗമത്തിന് തുടക്കം കുറിച്ചു.
കുട്ടികളും മുതിർന്നവരും കലാപരിപാടികൾ നടത്തി.
ഷാജി മാടിച്ചേരിയുടെ അധ്യക്ഷതയിൽ ചേർന്ന സമാപന ചടങ്ങിൽ വെച്ച് മുതിർന്ന അംഗങ്ങളായ ബാലകൃഷ്ണൻ നായർ , സരസ്വതി , ഗംഗാധരൻ നായർ , പുഷ്പ ചന്ദ്രൻ , ബാലാമണി , ഭാർഗവി , ഇന്ദിര എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു .
മാടിച്ചേരി ഗംഗാധരൻ , മഹേഷ് കുമാർ പി , എൻ മുരളി , ശ്രീനി ചാലക്കുടി എന്നിവർ ആശംസകൾ നേർന്നു. മിഥുൻ മാടിച്ചേരി നന്ദി രേഖപ്പെടുത്തി
Kakodi - Otteng Madicherry family meeting was held