കൊയിലാണ്ടി - ഐ സി ഡി എസ് പന്തലായനിയും മൂടാടി പഞ്ചായത്തിലെ മുപ്പത്തി രണ്ട് അംഗൻവാടിയും ചേർന്ന് പേരെന്റ്റിംഗ് ക്യാമ്പ് സംഘടിപ്പിച്ചു.
ഐ സി ഡി എസ് സൂപ്പർവൈസർ രാജലക്ഷ്മി സ്വാഗതം പറഞ്ഞ ക്യാമ്പിൻ്റെ ഉദ്‌ഘാടനം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ പട്ടേരി നിർവഹിച്ചു.
പേരെന്റ്റിംഗ് ക്ലിനിക്കിനെ കുറിച്ച് സൈക്കോ സോഷ്യൽ കൗൺസലർ ജിഷ.പി വിശദീകരിച്ചു. ഉത്തരവാദിത്ത പൂർണ്ണമായ രക്ഷകർത്തൃത്തെ കുറിച്ച് സൈക്കോ സോഷ്യൽ കൗൺസലർ ജിൻസി എൻ ഡി ക്ലാസ്സെടുത്തു.
മൂടാടി പഞ്ചായത്തിലെ മുപ്പത്തി രണ്ട് അംഗൻവാടി ടീച്ചർമാർ പങ്കെടുത്ത പ്രസ്തുത ചടങ്ങിൽ നൂറ്റി അൻപതിൽ പരം അമ്മമാർ പങ്കെടുത്തു.
ക്ലാസിനിടയിൽ സൈക്കോ സോഷ്യൽ കൗൺസലർ സോയ സിന്ദൂര കേസുകൾ കാണുകയുണ്ടായി. പ്രസ്തുത ചടങ്ങിൽ അംഗൻവാടി ടീച്ചർ ഉഷ നന്ദിയും രേഖപ്പെടുത്തി .
ICDS Pantalayani and thirty two Anganwadis of Moodadi Panchayat organized parenting camp