---
title: "#TiruvodeCitySangam | കുടുംബ സംഗമം സംഘടിപ്പിച്ച് തിരുവോട് സിറ്റി സംഘം "
english_title: "#TiruvodeCitySangam #organized #family #meeting"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/237646/tiruvodecitysangam-organized-family-meeting"
published_at: "2024-09-24T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f256c90ed67_koyilandi.jpg"
keywords: []
---

# #TiruvodeCitySangam | കുടുംബ സംഗമം സംഘടിപ്പിച്ച് തിരുവോട് സിറ്റി സംഘം 

> **Lead Summary:** **കൊയിലാണ്ടി : **തിരുവോട് സിറ്റി സംഘത്തിന്റെ കുടുംബ സംഗമം വളവിൽ ഹമീദിന്റെ വീട്ടിൽ വെച്ച് സംഘടിപ്പിച്ചു .

## Article Content

**കൊയിലാണ്ടി : **തിരുവോട് സിറ്റി സംഘത്തിന്റെ കുടുംബ സംഗമം വളവിൽ ഹമീദിന്റെ വീട്ടിൽ വെച്ച് സംഘടിപ്പിച്ചു .

ചടങ്ങിൽ ഹമീദ് വളവിൽ സ്വാഗതം പറഞ്ഞു കുറുങ്ങോട്ട് കുഞ്ഞായൻ കുട്ടി മാഷ് അധ്യക്ഷത വഹിച്ച പരിപാടി 14-ാം വാർഡ് മെമ്പർ ഇ.അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു .

മേപ്പുതുകുടി ഇസ്മായിൽ മാഷ് , മജീദ് വടക്കേവളവിൽ ,ബീന എടോത്ത് , സുരേന്ദ്രൻ മാസ്റ്റർ അമ്പാടി ദേവി ടീച്ചർ അമ്പാടി , എന്നിവർ ആശംസകൾ നേർന്നു.

കോയ തെക്കേ കുനി നന്ദി പറഞ്ഞ പരിപാടിയിൽ വളവിൽ ഫാത്തിമ ഉമ്മ , വളവിൽ അമ്മദ് ഹാജി , കൊമ്പിലാട്ട് രാഘവൻ നായർ, എന്നിവരെ എടോത്ത് രാജൻ ഉണ്ണി നായർ കോട്ടെങ്കണ്ടി, അമ്പാടി സുരേന്ദ്രൻ മാസ്റ്റർ എന്നിവർ ആദരിച്ചു.

സംഘഅംഗങ്ങളും കുടുംബ അംഗങ്ങളും അടക്കം നൂറോളം പേർ പങ്കെടുത്ത പരിപാടിയിൽ വിവിധ കലാ കായിക വിനോദ പരിപാടികളും സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/237646/tiruvodecitysangam-organized-family-meeting)