---
title: "പുറക്കാട് മലയിൽ കുടുംബ സംഗമം നടത്തി "
english_title: "Purakkad malayil family reunion was held  "
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/236644/purakkad-malayil-family-reunion-was-held"
published_at: "2024-09-19T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ec33d670b10_0000_ATTACH__.jpg"
keywords: []
---

# പുറക്കാട് മലയിൽ കുടുംബ സംഗമം നടത്തി 

> **Lead Summary:** പുറക്കാട് : പ്രശസ്തമായ പുറക്കാട് മലയിൽ കുഞ്ഞമ്മദ് ഹലീമ ദമ്പതികളുടെ കുടുംബ സംഗമം അകലാപ്പുഴ തീരത്ത് ലേക്‌ വ്യൂ പാലസിൽ വെച്ച് നടന്നു.

## Article Content

പുറക്കാട് : പ്രശസ്തമായ പുറക്കാട് മലയിൽ കുഞ്ഞമ്മദ് ഹലീമ ദമ്പതികളുടെ കുടുംബ സംഗമം അകലാപ്പുഴ തീരത്ത് ലേക്‌ വ്യൂ പാലസിൽ വെച്ച് നടന്നു.

സി. കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷം വഹിച്ച സംഗമം തോട്ടത്തിൽ ജുമുഅത് പള്ളി കമ്മിറ്റി സെക്രട്ടറി സി ഹനീഫ മാസ്റ്റർ ഉത്ഘാടനം ചെയ്തു.

സക്കറിയ ഹാഫിള് ഖിറാഅത് നടത്തി. ഷർഷാദ് പുറക്കാട് ക്ലാസ്സ്‌ നടത്തി ഒമ്പത് മക്കളുടെ കുടുബങ്ങളിൽ നിന്നായി 500 ൽ പരം ആളുകൾ സംഗമത്തിൽ പങ്കെടുത്തു കുടുംബത്തിൽ മുതിർന്നവരെ സംഗമത്തിൽ ആദരിച്ചു. കുട്ടികളുടെ വിവിധ കലാ പരിപാടികൾ, മത്സരങ്ങൾ പാലസിൽ വെച്ച് നടന്നു.

പുറക്കാട് ഖാസി ഇ. കെ അബൂബക്കർ ഹാജിയുടെ സന്ദേശം സംഗമത്തിൽ കേൾപ്പിച്ചു.സി. മൊയ്‌ദീൻ, മലയിൽ അസ്സു,അബ്ദുള്ള കുട്ടി കെ എം, അബ്ദുള്ള കുഴിപ്പരപ്പിൽ, സക്കറിയ കോവുമ്മൽ ആശംസകൾ നേർന്നു.

മുസ്തഫ അമാന, സഈദ് മലയിൽ അബ്ദുറഹ്മാൻ മാസ്റ്റർ കുഞ്ഞബ്ദുള്ള നാഗത്താൻകാവിൽ തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു. ഇസ്ഹാക്ക് കോവുമ്മൽ സ്വാഗതവും സ്വാലിഹ് മാസ്റ്റർ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/236644/purakkad-malayil-family-reunion-was-held)