കൊയിലാണ്ടി : കൊയിലാണ്ടി ബസ് സ്റ്റാന്റിൽ ബസ് ഇടിച്ച് ഗുരുതരമായ പരിക്കേറ്റ വയോധിക മരിച്ചു.അരിക്കുളം കുന്നോത്ത്‌മുക്ക് നടുച്ചാലിൽ മാധവി (68) ആണ് മരിച്ചത്.
ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ മക്കൾ: ഷീന, ഷാനി. മരുമക്കൾ: ശിവൻ. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു ദാരുണമായ അപകടം.
കൊല്ലത്തുള്ള മകൾക്കൊപ്പം നന്മണ്ടയിലുള്ള കുടുംബ വീട്ടിലേക്ക് പോകാനായി ബസ് സ്റ്റാന്റിലേക്ക് വന്നതായിരുന്നു മാധാവി.
ഇതിനെടെയാണ് ബസ് സ്റ്റാൻ്റിലേക്ക് കയറ്റുന്നതിനിടെ പേരാമ്പ്ര റൂട്ടിലോടുന്ന ലൈഫ് ലൈൻ എന്ന ബസ് ഇടിച്ചത്.
ഇടിയുടെ ആഘാതത്തിൽ മാധവി ബസിനടിയിലേക്ക് തെറിച്ചു വീണു. ഉടൻ തന്നെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൊയിലാണ്ടി അഗ്നിരക്ഷാ സേന മാധവിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
old women dies after being hit by a bus at Koyaladi bus stand