നടുവണ്ണൂർ : ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ മഴവിൽ കലാ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 19ന് 'വയനാടിന് നടുവണ്ണൂരിന്റെ വര' എന്ന പേരിൽ ചിത്രകല ക്യാമ്പ് നടക്കും.
200ൽ പരം കുട്ടികളും 50 പരം പ്രശസ്ത ചിത്രകാരന്മാരും ക്യാമ്പിൽ ചിത്രങ്ങൾ ആവിഷ്കരിക്കും. ചിത്രങ്ങൾ പ്രദർശനവും വില്പനയും നടത്തി സമാഹരിക്കുന്ന തുക വയനാടിന് വേണ്ടിയുള്ള ദുരിതാശ്വാസ നിധിയിലേക്ക് നൽകും.
കലാപഠനത്തിന് പുതുതായി വന്ന പാഠപുസ്തകത്തിലെ പഠന പ്രവർത്തനവും ഉൾച്ചേർത്താണ് കുട്ടികളുടെ ക്യാമ്പ് രൂപകല്പന ചെയ്തത്. ക്യാമ്പ് ബാലുശ്ശേരി എംഎൽഎ കെ.എം.സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്യും.
ചിത്രകാരനും സാഹിത്യകാരനുമായ ഡോ. സോമൻ കടലൂർ മുഖ്യാതിഥിയാകും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി. ദാമോദരൻ മാസ്റ്റർ അധ്യക്ഷത വഹിക്കും. കേരളത്തിലെ പ്രശസ്തചിത്രകാരന്മാർ പങ്കെടുക്കും.
#Naduvannoor #Govt. #Higher #Secondary #School #with #picture #unite #Wayanad