കൊയിലാണ്ടി: ഇന്ന് രാവിലെ ഒരാള്‍ പുഴയിലേക്ക് ചാടിയെന്ന സംശയത്തെ തുടര്‍ന്ന് കണയങ്കോട്ട് പുഴയില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. അത്തോളി പൊലീസും കൊയിലാണ്ടിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘവും, പ്രദേശവാസികളുമാണ് തിരച്ചില്‍ നടത്തുന്നത്.
പാലത്തിന് സമീപത്ത് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തിട്ട നിലയില്‍ കണ്ടതിനെ തുടര്‍ന്നാണ് പുഴയില്‍ ആരോ ചാടിയെന്ന സംശയമുയര്‍ന്നത്. പേരാമ്പ്ര ചാലിക്കര സ്വദേശിയുടെ ബൈക്കാണിതെന്നാണ് വിവരം.
It is suspected that a person jumped into the Kanyangot river, and the search is on