കോക്കല്ലൂർ: കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മുഴുവൻ അധ്യാപകരും അവധി ദിവസം പ്രയോജനപ്പെടുത്തി കുട്ടികളിൽ നൂതനാശയങ്ങൾ ഒരുക്കി എടുക്കുന്നതിനുള്ള ഓറിയൻ്റേഷനിൽ പങ്കാളികളാകുന്നതിന് വേണ്ടി എത്തിച്ചേർന്നു.
സ്കൂളിലെ 1527 കുട്ടികളിൽ 1100 ഓളം കുട്ടികൾ ഇതിനകം വൈ.ഐ.പി (യങ്ങ് ഇന്നവേറ്റീവ് പ്രോഗ്രാം) രജിസ്ട്രേഷൻ പൂർത്തിയാക്കി. ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വിവിധ തീമുകളെ ബന്ധപ്പെടുത്തി ഓൺലൈനായി ഐഡിയേഷൻ ഓറിയന്റേഷൻ നൽകു൦ .
തുടർന്നുള്ള ദിവസങ്ങളിൽ സ്കൂളിൽ പ്രത്യേകമായി സജ്ജമാക്കുന്ന 20 കമ്പ്യൂട്ടറുകളുള്ള ഹെൽപ്പ് ഡെസ്ക് പ്രയോജനപ്പെടുത്തി ഓരോ ക്ലാസിലെയും നിശ്ചിത എണ്ണം വിദ്യാർത്ഥികൾക്ക് ഐഡിയ സബ്മിഷൻ പരിശീലനം നൽകും.
തുടർന്ന് അവരവരുടെ ക്ലാസിലെ മറ്റു വിദ്യാർത്ഥികളുടെ ഐഡിയ സബ്മിഷനു വേണ്ടി കുട്ടികൾ നേതൃത്വം നൽകും. ഒരാഴ്ച കൊണ്ട് രജിസ്റ്റർ ചെയ്ത മുഴുവൻ വിദ്യാർഥികളുടെയും ഐഡിയ സബ്ഷനാണ് ലക്ഷ്യം വെക്കുന്നത്.
സ്കൂൾ രജിസ്ട്രേഷൻ ആയിരം കടന്നതിന് വിദ്യാലയത്തിനുള്ള പ്രത്യേക ഉപഹാരം ഡയറ്റ് പ്രിൻസിപ്പൽ ഡോ. യു. കെ. അബ്ദുൾ നാസർ ഹെഡ്മാസ്റ്റർ യൂസഫ് നടുവണ്ണൂരിന് സമ്മാനിച്ചു.
#Govt #Higher #Secondary #School #Kokkallur #prepare #YIP #registration #thousand #ideas