#koturaupschool | സ്കൂൾ അവധി ദിനത്തിൽ ഗൃഹ സന്ദർശനം നടത്തി കോട്ടൂർ എ.യു.പി സ്കൂൾ മാതൃകയാകുന്നു

#koturaupschool | സ്കൂൾ അവധി ദിനത്തിൽ ഗൃഹ സന്ദർശനം നടത്തി കോട്ടൂർ എ.യു.പി സ്കൂൾ  മാതൃകയാകുന്നു
Aug 1, 2024 07:17 PM | By Athira V

നടുവണ്ണൂർ: തുടർച്ചയായി വന്ന മഴക്കാല അവധിയിൽ സ്കൂളിലെ മുഴുവൻ കുട്ടികളുടെയും വീട് സന്ദർശിക്കുകയാണ് ഒരു വിദ്യാലയം. പേരാമ്പ്ര സബ് ജില്ലയിലെ കോട്ടൂർ എയുപി സ്കൂളിലാണ് മാതൃകാ പ്രവർത്തനം നടക്കുന്നത്.

ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ അധ്യാപകർ വിവിധ സ്കോഡുകളായി തിരിഞ്ഞ് സ്കൂളിലെ മുഴുവൻ കുട്ടികളുടെയും വീട് സന്ദർശിക്കുകയാണ്. വ്യാഴാഴ്ച കാലത്ത് പിടിഎ പ്രസിഡണ്ട് കെ ദിനേശന്റെ വീട്ടിൽ നിന്നും ആരംഭിച്ച ഗൃഹ സന്ദർശന പരിപാടി ഒരു ദിനം കൊണ്ട് 60 ഓളം വീടുകൾ സന്ദർശിച്ചു.

ഇനിയും തുടർച്ചയായി അവധി വരുകയാണെങ്കിൽ ഓൺലൈൻ ക്ലാസുകളിലേക്ക് മാറേണ്ട സാഹചര്യത്തിൽ കുട്ടികൾക്ക് ക്ലാസിൽ പങ്കെടുക്കാൻ കഴിയുക.

മഴക്കാല ദുരിതം അനുഭവിക്കുന്ന കുട്ടികൾ ഉണ്ടോ, ഉണ്ടെങ്കിൽ അവർക്ക് വേണ്ട സഹായം എത്തിക്കുക, തുടർച്ചയായി അവധി വരുമ്പോൾ കുട്ടികളുടെ ശ്രദ്ധ ടിവിയിലേക്കും ഫോണിലേക്കും മാത്രമായി പോകുന്നു എന്ന പരാതി കൂടി പരിഹരിക്കുക, തുടങ്ങിയ ലക്ഷ്യം കൂടി സന്ദർശനത്തിലുണ്ട്.

ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളിൽ അധ്യാപകർ കൊടുക്കുന്ന പ്രവർത്തനങ്ങൾ കുട്ടികൾ കൃത്യമായി ചെയ്യുന്നുണ്ടോ, എന്തൊക്കെയാണ് വീടുകളിലെ അവസ്ഥ എന്ന പരിശോധനയുടെ ഭാഗമായാണ് ക്ലാസ് ടീച്ചർമാർ തങ്ങളുടെ കുട്ടികളുടെ വീടുകളിൽ എത്തിയത്.

രക്ഷിതാക്കളിൽ നിന്നും നല്ല പ്രതികരണമായിരുന്നു. എന്ന് ഗൃഹസന്ദർശനം നടത്തിയ അധ്യാപകർ പറഞ്ഞു.ഒന്നാം ദിവസം നടന്ന സ്കോഡ് പ്രവർത്തനത്തിൽ സ്റ്റാഫ് സെക്രട്ടറി ജിതേഷ് എസ്,ദീപ.ബി ആർ , ഷൈനി.എസ്. രമ്യ വി, നീതു വി.ആർ എന്നിവർ നേതൃത്വം നൽകി.

#Kotoor #AUP #School #sets #model #conducting #home #visits #school #holidays

Next TV

Related Stories
തെക്കോട്ട് മുക്ക് മനോളി മിൽ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം നിർവഹിച്ചു

Jan 21, 2025 07:55 PM

തെക്കോട്ട് മുക്ക് മനോളി മിൽ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം നിർവഹിച്ചു

റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ശ്രീകുമാർ ഉദ്ഘാടനം...

Read More >>
മൂടാടിയിൽ മഞ്ഞൾ വനം പദ്ധതി വൻ വിജയത്തിലേക്ക്....

Jan 21, 2025 10:33 AM

മൂടാടിയിൽ മഞ്ഞൾ വനം പദ്ധതി വൻ വിജയത്തിലേക്ക്....

മൂടാടി ഗ്രാമപഞ്ചായത്ത്, കേന്ദ്രസർക്കാർ സ്ഥാപനമായ ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രവുമായി സഹകരിച്ച് നടപ്പാക്കിയ മഞ്ഞൾ വനം പദ്ധതിയുടെ വിളവെടുപ്പ്...

Read More >>
ബാലസംഘം 15ാം മത് കേളുവേട്ടൻ സ്മാരക അക്ഷരോത്സവം തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു

Jan 19, 2025 09:51 PM

ബാലസംഘം 15ാം മത് കേളുവേട്ടൻ സ്മാരക അക്ഷരോത്സവം തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു

പതിനഞ്ചാമത് കേളുവേട്ടൻ സ്മാരക അക്ഷരോത്സവം തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിൽ...

Read More >>

Jan 19, 2025 09:18 PM

"ഉയരെ 2025" വനിതാ കലോത്സവം സംഘടിപ്പിച്ചു

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2004 25 വാർഷിക പദ്ധതിയുടെ ഭാഗമായി "ഉയരെ 2025"വനിതാ കലോത്സവം...

Read More >>
കൊയിലാണ്ടി നഗരസഭ സംരംഭകത്വ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന ശില്പശാല നടക്കും....

Jan 18, 2025 08:16 PM

കൊയിലാണ്ടി നഗരസഭ സംരംഭകത്വ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന ശില്പശാല നടക്കും....

ജനുവരി 20,21 തീയതികളിൽ നഗരസഭ ഹോളിൽ വെച്ച് ദ്വിദിനശില്പശാല...

Read More >>
Top Stories