ഉള്ളിയേരി: ഉള്ളിയേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡായ തെരുവത്ത് കടവ് എൽ.ഡി.എഫിൽ നിന്നും യു.ഡി.എഫ്. പിടിച്ചെടുത്തു.
238 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫിൻ്റെ റംല ഗഫൂർ സീറ്റ് പിടിച്ചെടുത്തത്. ആകെ പോൾ ചെയ്ത 1073 വോട്ടിൽ 600 വോട്ട് റംല ഗഫൂർ നേടി. എൽ.ഡി.എഫിലെ ശ്രീജാ ഹരിദാസ് 362 വോട്ടും ബി.ജെ.പി.യിലെ ശോഭാ രാജൻ 108 വോട്ടും നേടി.
ഗ്രാമ പഞ്ചായത്ത് അംഗമായിരുന്ന സി.പി.എമ്മിലെ ഷിനി കക്കട്ടിൽ പാർട്ടി നിർദ്ദേശപ്രകാരം രാജിവെക്കുകയായിരുന്നു. തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.
#Ullieri #Gram #Panchayat #3rd #Ward #UDF #captured