---
title: "ദേശീയപാതയുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധമാർച്ച്; ഇരുപതോളം പേർ അറസ്റ്റിൽ."
english_title: " of the National Highway DYFI's protest march in protest against the deplorable conditions; Twenty people were arrested."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/220793/of-the-national-highway-dyfis-protest-march-in-protest-against-the-deplorable-conditions-twenty-people-were-arrested-NEW"
published_at: "2024-07-17T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6697e8bc35269_0000_ATTACH__.jpg"
keywords: []
---

# ദേശീയപാതയുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധമാർച്ച്; ഇരുപതോളം പേർ അറസ്റ്റിൽ.

> **Lead Summary:** **പയ്യോളി : **ദേശീയപാതയുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ നന്തിയിലെ വാഗാഡ് ഓഫീസിലേക്ക് പ്രതിഷേധമാർച്ച് നടത്തിയ ഡി.വൈ.എഫ്.ഐ നേതാക്കളടക്കം ഇരുപതോളം പേർ അറസ്റ്റിൽ.

## Article Content

**പയ്യോളി : **ദേശീയപാതയുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ നന്തിയിലെ വാഗാഡ് ഓഫീസിലേക്ക് പ്രതിഷേധമാർച്ച് നടത്തിയ ഡി.വൈ.എഫ്.ഐ നേതാക്കളടക്കം ഇരുപതോളം പേർ അറസ്റ്റിൽ.

ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി അനൂപ്, പ്രസിഡൻ്റ് അജയ് ഘോഷ്, ട്രഷറർ വൈശാഖ്, വൈസ് പ്രസിഡന്റ്റ് അതുൽ, ജോയിന്റ് സെക്രട്ടറി വിഷ്ണുരാജ്, വിജീഷ് പുൽപാണ്ടി, ഒലീന എന്നിവരാണ് അറസ്റ്റിലായത്.

ദേശീയപാത സർവ്വീസ് റോഡിലെ കുണ്ടും കുഴികളും വെള്ളക്കെട്ടും ഒഴിവാക്കി സർവ്വീസ് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ടാണ് പ്രവർത്തകർ പ്രതിഷേധിച്ചത്.

മാർച്ച് പി.അനൂപ് ഉദ്ഘാടനം ചെയ്തു. എ.കെ.വൈശാഖ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സി.ടി.അജയ് ഘോഷ് അധ്യക്ഷനായിരുന്നു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/220793/of-the-national-highway-dyfis-protest-march-in-protest-against-the-deplorable-conditions-twenty-people-were-arrested-NEW)