മൊയില്യാട്ട് ദാമോദരൻ നായർ സോഷ്യൽ വെൽഫെയർ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് നിർമ്മാണം ഉദ്ഘാടനം ചെയ്തു

മൊയില്യാട്ട് ദാമോദരൻ നായർ സോഷ്യൽ വെൽഫെയർ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് നിർമ്മാണം ഉദ്ഘാടനം ചെയ്തു
Jul 12, 2024 08:12 PM | By Vyshnavy Rajan

മൂടാടി : മൂടാടി മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡന്റും ഗ്രാമപഞ്ചായത്ത് മെമ്പറും സാമൂഹ്യ രാഷ്ട്രീയ രംഗത്ത് അതുല്യസ്ഥാനം നേടിയ മഹത് വ്യക്തിയുമായിരുന്ന മൊയില്യാട്ട് ദാമോദരൻ നായരുടെ ദീപ്ത സ്മരണകൾ നിലനിർത്തുന്നതിനും അദ്ദേഹം മുന്നോട്ടുവെച്ച സാമൂഹ്യ സേവനവും കാരുണ്യ പ്രവർത്തനവും ഏറ്റെടുത്ത് നടത്തുന്നതിനും വേണ്ടി രൂപീകരിച്ച മൊയില്യാട്ട് ദാമോദരൻ നായർ സോഷ്യൽ വെൽഫെയർ ചാരിറ്റബിൾ ട്രസ്റ്റിന് വേണ്ടി ഹിൽബസാറിന്റെ ഹൃദയഭാഗത്ത് നിർമ്മിക്കുന്ന ഓഫീസ് കെട്ടിട നിർമ്മാണത്തിന്റെ പ്രവൃത്തി ഉദ്ഘാടന കർമ്മം അദ്ദേഹത്തിന്റെ സഹധർമ്മിണി ശ്രീമതി കമലാക്ഷി അമ്മ നിർവഹിച്ചു.

ചടങ്ങിൽ മാനേജിംഗ് ട്രസ്റ്റി രാജൻ ചേനോത്ത് , വൈസ് ചെയർമാൻമാരായ കാളിയേരി മൊയ്തു, പുഷ്പാലയം അശോകൻ സെക്രട്ടറി മോഹൻദാസ് മാസ്റ്റർ കെ. ടി,ജോയിന്റ് സെക്രട്ടറിമാരായ മുകുന്ദൻ ചന്ദ്രകാന്തം, വീകുറ്റിയിൽ രവി മാസ്റ്റർ, ഖജാൻജി എടക്കുടി സുരേഷ് ബാബു മാസ്റ്റർ,ഡിസിസി ജനറൽ സെക്രട്ടറി വി.പി. ഭാസ്കരൻ, മണ്ഡലം പ്രസിഡണ്ടും ട്രസ്റ്റ് മെമ്പറുമായ രാമകൃഷ്ണൻ കിഴക്കയിൽ, രൂപേഷ് കൂടത്തിൽ ,വാർഡ് മെമ്പർമാരായ അഡ്വക്കേറ്റ് ഷഹീർ എം.കെ.,ലതിക പുതുക്കുടി, കുടുംബ അംഗങ്ങൾ,ട്രസ്റ്റ് ബോർഡ് മെമ്പർമാരായ ടിഎൻഎസ് ബാബു,ഷിജിന കേളോത്ത്, ശശി ആർ, സുരേഷ് ബാബു കെ വി എന്നിവർ സംബന്ധിച്ചു.

Moilyat Damodaran Nair Social Welfare Charitable Trust office construction was inaugurated

Next TV

Related Stories
ആല്‍മരത്തിന്റെ കൊമ്പ് ദേശീയപാതയിലേക്ക് പൊട്ടി വീണു

Jul 2, 2025 12:23 PM

ആല്‍മരത്തിന്റെ കൊമ്പ് ദേശീയപാതയിലേക്ക് പൊട്ടി വീണു

ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടുകൂടിയാണ് കൊയിലാണ്ടി ഗ്യാലക്‌സി ഫര്‍ണിച്ചര്‍ ഷോപ്പിനു...

Read More >>
വായന ദിനാചരണം സമാപനവും ആദരിക്കലും

Jun 27, 2025 11:56 AM

വായന ദിനാചരണം സമാപനവും ആദരിക്കലും

ദേശീയ അധ്യാപക ജേതാവും സാക്ഷരത സാരഥിയുമായ കെ. ബാലകൃഷ്ണന്‍, കഥാകൃത്ത് ഷാജീവ്...

Read More >>
ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Jun 20, 2025 03:31 PM

ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട് വടകര ദേശീയപാതയില്‍ വീണ്ടും സ്വകര്യ ബസുകള്‍ കൂട്ടിയിടിച്ച്...

Read More >>
കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍

May 22, 2025 12:35 PM

കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍

കേരള പൊലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ...

Read More >>
ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനം

May 3, 2025 11:38 PM

ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനം

അധികാരത്തോട് സത്യം വിളിച്ചു പറയുന്ന മാധ്യമ പ്രവര്‍ത്തനം കാലത്തിന്റെ ആവശ്യമെന്ന്...

Read More >>
Top Stories










News Roundup






https://koyilandy.truevisionnews.com/ //Truevisionall