കൊയിലാണ്ടി : അരിക്കുളം കാരയാട് തറമ്മൽ എ.എം.എൽ.പി. സ്കൂളിലേക്കുള്ള വഴിയും റോഡും സ്കൂൾ അധികൃതർ ശുചീകരിച്ച് മാതൃകയായി.
ശക്തമായ മഴ പെയ്തതിനെ തുടർന്ന് വഴിയും റോഡും ചളിയും, മണ്ണും നിറഞ്ഞിരുന്നു.
വിദ്യാർത്ഥികൾക്കോ, അധ്യാപകർക്കോ, നാട്ടുകാർക്കോ, കാൽ നടയായി പോലും യാത്ര ചെയ്യാൻ കഴിയാത്തത്ര ദുഷ്കരമായിരുന്നുവഴിയും റോഡും.
സ്കൂൾ പി.ടി.എ. പ്രസിഡണ്ട് അനസ് കാരയാടിന്റെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനം നടന്നത്.
ക്വാറി വേസ്റ്റ്, മെറ്റൽ എന്നിവ ഉപയോഗിച്ചാണ് റോഡ് യാത്രാ യോഗ്യമാക്കിയത്.
പി.ടി.എ. വൈസ് പ്രസിഡണ്ട് സവിൻ ലാൽ നടുവണ്ണൂർ, എം.പി.ടി.എ ചെയർപേഴ്സൺ സൗമ്യ രതീഷ്, പ്രധാന അദ്ധ്യാപകൻ മുഹമ്മദ് മുസ്തഫ, വൈസ് ചെയർപേഴ്സൺ സ്റ്റിജ, ജിതിൻ മാസ്റ്റർ, യദു മാസ്റ്റർ, സുധീഷ് എം.ആർ., അമ്മത് പൊയിലങ്ങൽ എന്നിവർ ശുചീകരണ പ്രവർത്തനത്തിന് നേതൃത്വം നൽകി.
The way and the road to the school, the school authorities cleaned and modeled