കൊയിലാണ്ടി : കുതിച്ചുയരുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലപിടിച്ചു നിർത്തുന്നതിന് സംസ്ഥാന ഗവൺമെന്റ്റ് ശക്തമായ നിലപാടെടുക്കണമെന്ന് രാഷ്ട്രീയ മഹിള ജനത സംസ്ഥാന പ്രസിഡൻ്റ് ഒ.പി. ഷീജ ആവശ്യപ്പെട്ടു.
രാഷ്ട്രീയ മഹിള ജനത ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. ജില്ലാ പ്രസിഡന്റ് എം.പി. അജിത അദ്ധ്യക്ഷത വഹിച്ചു. പാർട്ടി ജില്ലാ പ്രസിഡന്റ് എം.കെ. ഭാസ്ക്കരൻ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ സെക്രട്ടറിമാരായ എം.കെ. സതി സ്വാഗതവും, പി.സി. നിഷാകുമാരി നന്ദിയും പറഞ്ഞു.
വിമല കളത്തിൽ. സുജ ബാലുശ്ശേരി, പി. മോനിഷ, സി.പി. രാജൻ, എം.പി. ശിവാനന്ദൻ, ജെ.എൻ. പ്രേംഭാസിൻ, രാമചന്ദ്രൻ കുയ്യണ്ടിയിൽ, വനജ രാജേന്ദ്രൻ, ഷൈമ കോറോത്ത്, ബേബി ബാലമ്പ്രത്ത്, നിഷ പി.പി. എന്നിവർ സംസാരിച്ചു.
The state government should take a strong stand to stop the rising prices of daily necessities -O.P. Sheeja