കൊയിലാണ്ടി : കൊയിലാണ്ടി മമ്മാക്കപ്പള്ളി ഇസ്സത്തുസ്സമാൻ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഅല്ലിം ഡേയുമായി ബന്ധപ്പെട്ട് മജ്ലിസുന്നൂറും എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികളെ ആദരിക്കുന്ന പരിപാടിയും സംഘടിപ്പിച്ചു.
മഹല്ലിൻ്റെ പരിധിയിൽ വരുന്ന 28 വിദ്യാർത്ഥികളെയാണ് ആദരിച്ചത്. മഹല്ല് ഖതീബ് ഇല്യാസ് സുഹ്രി ഉദ്ഘാടനം നിർവഹിച്ചു.
എൻ ഇ മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മഹല്ല് ജനറൽ സെക്രട്ടറി ആസിഫ് കലാം കരിയറിൻ്റെ സാധ്യതകളെക്കുറിച്ച് വിദ്യാർത്ഥികളോട് സംസാരിച്ചു.
സദർ മുഅല്ലിം സമീർ ഫൈസി ഇർഫാനി മുഅല്ലിം ഡേ സന്ദേശം കൈമാറി. ടി. അഷ്റഫ് , അബ്ദുള്ള മഷ്ഹൂർ തങ്ങൾ , അബൂബക്കർ അലങ്കാർ , ഷിഹാബുദ്ധീൻ ഫൈസി , അബ്ദുള്ള മുസ്സ്യാർ , മുസ്തഫ യു തുടങ്ങിയവർ നേതൃത്വം നൽകി. നജീബ് മാക്കൂടം സ്വാഗതവും സമദ് മാക്കൂടം നന്ദിയും പറഞ്ഞു.
Under the leadership of the Issatussaman Mahal Committee, the high achievers of the SSLC and Plus Two examinations were felicitated.