കൊയിലാണ്ടി: കൊയിലാണ്ടി ഗുരുദേവകോളേജിലെ അധ്യാപികയെ പ്രിൻസിപ്പാൾ മാനസികമായി പീഡിപ്പിക്കുകയും ജോലിയിൽ നിന്നും പിരിച്ചുവിട്ടതായും പരാതി.
ജേർണലിസം അധ്യാപിക ഇ. ഷീബയാണ് പ്രിൻസിപ്പാൾക്കെതിരെ പോലീസിലും വനിതാ കമ്മീഷനിലും പരാതി നൽകിയത്.
പ്രിൻസിപ്പാൾ സുനിൽ ഭാസ്കരൻ മാനസികമായി പീഡിപ്പിക്കുകയും ജോലിയിൽ നിന്നും അകാരണമായി പിരിച്ചുവിടുകയും ചെയ്‌തെന്നാണ് പരാതി.
കാലിക്കറ്റ് യൂണിവേഴ്സിറ്റി രജിസ്ട്രാർക്കും പരാതി നൽകുമെന്ന് അധ്യാപിക പറഞ്ഞു. അധ്യാപക സംഘടനാ തലത്തിലും യൂണിവേഴ്സിറ്റിക്ക് പരാതി നൽകുമെന്നും അധ്യാപിക കൂട്ടിച്ചേർത്തു.
അതേസമയം, കഴിഞ്ഞ ദിവസം കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ നേതാവിൻ്റെ പരാതിയിൽ പ്രിൻസിപ്പലിനെതിരെ പൊലീസ് കേസെടുത്തിരുന്നു . എസ്എഫ്ഐ നേതാവ് അഭിനവിനെ മര്‍ദ്ദിച്ചെന്ന പരാതിയിലാണ് പ്രിൻസിപ്പലിനെതിരെ കൊയിലാണ്ടി പോലീസ് കേസ് എടുത്തത്.
#Koyaladi #Gurudeva #College #teacher #complaint #mental #torture #dismissal