നടുവണ്ണൂർ: നടുവണ്ണൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് ഇന്നവേറ്റീവ് സ്കൂൾ പദ്ധതിയിൽ ഒന്നാം സ്ഥാനം.
സമഗ്ര ശിക്ഷ കേരളം 2023 -24 സ്റ്റാർസ് പദ്ധതി പ്രകാരം പഠനബോധന പ്രവർത്തനങ്ങൾ സർഗാത്മമാക്കുന്നതിന് നൂതനങ്ങളായ വിദ്യാഭ്യാസ പരിപാടികൾ ഏറ്റെടുത്ത് നടപ്പിലാക്കുന്ന ഇന്നവേറ്റീവ് സ്കൂൾ പദ്ധതിയിൽ ബാലുശ്ശേരി ബി.ആർ.സി. തലത്തിൽ നടുവണ്ണൂർ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ ഒന്നാമതായി.
നൂതനങ്ങളായ വിദ്യാഭ്യാസ പരിപാടികൾ ഏറ്റെടുത്ത് നടപ്പിലാക്കുന്ന വിദ്യാലയങ്ങളെ പ്രചോദനം നല്കാൻ സംസ്ഥാന തലത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ചിട്ടുള്ളതാണ് ഇന്നവേറ്റീവ് സ്കൂൾ പദ്ധതി.
നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രവർത്തനമായ ബി സ്മാർട്ട് എഡ്യൂമിഷൻ ഇന്നവേഷൻ ക്ലബ്ബിൻ്റെ ജീവിത നൈപുണി വികസന പദ്ധതിയിലൂടെയാണ് ഒന്നാമതെത്തിയത്.
എട്ട്, ഒൻപത്, പത്ത് ക്ലാസിലുള്ള 300 വിദ്യാർത്ഥികൾക്ക് ഈ പദ്ധതിയിൽ പ്രവർത്തിക്കാൻ അവസരം ലഭിക്കുന്നു. ജീവിത നൈപുണികളായ കമ്മ്യൂണിക്കേഷൻ സ്കിൽ, സൈക്കോ സോഷ്യൽ സ്കിൽ ഡെവലപ്പ്മെൻറ്, ഹോണ്ടർ പ്രണോർഷിപ്പ് ഇന്നവേഷൻ ആൻഡ് ഫ്യൂച്ചർ ടെക്നോളജി എന്നിവയിൽ വിദഗ്ധരുടെ നേതൃത്വത്തിൽ നിരവധി ക്ലാസുകൾ നൽകി വരുന്നു.
ബാലുശ്ശേരി ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ മധുസൂദനൻ അധ്യക്ഷ വഹിച്ചു. പരിപാടി കോഴിക്കോട് എസ് എസ് കെ ഡിസ്ട്രിക് പ്രോഗ്രാം ഓഫീസർ സജീഷ് നാരായണൻ ഉദ്ഘാടനം ചെയ്തു.
നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡണ്ട് അഷറഫ് പുതിയപ്പുറം, പ്രിൻസിപ്പൽ ശ്യാമിനി, ഹെഡ്മാസ്റ്റർ എൻ എം മൂസകോയ, ബി സ്മാർട്ട് കോഡിനേറ്റർ ബൈജു കെ, ബി സ്മാർട്ട് വിവിധ ക്ലാസ് ചെയർമാന്മാരായ രക്ഷിതാക്കൾ ഇ കെ. ആനന്ദൻ, പ്രദോഷ് വിദ്യാർത്ഥികളായ ഫത്താഹ് മുഹമ്മദ്, ആദിനാഥ് എന്നിവർ പ്രശസ്തി പത്രവും മൊമൻ്റോയും ഏറ്റുവാങ്ങി.
#Naduvannur #Government #Higher #Secondary #School #wins #first #price #Innovative #School #Project