മേപ്പയ്യൂർ: ഓട്ടോ ഡ്രൈവറായും ടാക്സി ഡ്രൈവറായും ടൂറിസ്റ്റ് ഡ്രൈവറായുമൊക്കെ മേപ്പയ്യൂരിൽ സജീവ സാന്നിദ്ധ്യമായിരുന്ന കളരിപ്പറമ്പിൽ വിജീഷിൻ്റെ മരണത്തോടെ കുടുംബം നിരാലംബരായിരിക്കുകയാണ്.
മോട്ടോർ തൊഴിലാളി മേഖലയിൽ വിളിപ്പുറത്തോടിയെത്തുന്ന സഹായിയും സംഘാടകനുമായിരുന്നു വിജീഷ്.
ഭാര്യയും, രണ്ട് പിഞ്ചുമക്കളും, പ്രായമായ അച്ഛനമ്മമാരും അടങ്ങിയ കുടുംബം വിജീഷിൻ്റെ മരണത്തോടെ നിരാലംബരായിരിക്കുകയാണ്.
വിജീഷ് തുടങ്ങി വെച്ച വീട് നിർമ്മാണം പൂർത്തീകരിക്കാനും, കുടുംബത്തെ സഹായിക്കുവാനും മോട്ടോർ തൊഴിലാളി കോഡിനേഷൻ കമ്മിറ്റി, മേപ്പയ്യൂർ വിജീഷ് കുടുംബ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
ബൈജു വള്ളിൽ കൺവീനറായും രാജേഷ് കെ.കെ.ഖജാൻജിയായും വിനോദൻ കെ.ടി.ചെയർമാനായുമുള്ള കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്. എല്ലാവരുടെയും അകമഴിഞ്ഞ പിന്തുണയും സഹായ സഹകരണങ്ങളും ഉണ്ടാകണമെന്ന് കമ്മിറ്റി അഭ്യർത്ഥിച്ചു.
ഫോൺ: 6238853118 ഗൂഗിൾ പേ: 9497867019
കൺവീനർ, ബൈജു വള്ളിൽ. ചെയർമാൻ, വിനോദൻ കെ.ടി. ഖജാൻജി, രാജേഷ് കെ.കെ.
#committee #formed #help #Vijeesh #family