ജൂലായ് 1 പെന്‍ഷന്‍ പരിഷ്‌കരണ ദിനമായി ആചരിച്ചു കൊണ്ട് കൊയിലാണ്ടി ട്രഷറിക്കു മുന്നില്‍ കെഎസ്എസ്പിഎ ധര്‍ണ നടത്തി. പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ആരംഭിക്കുക, പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികയും ക്ഷാമാശ്വാസ കുടിശ്ശികയും അനുവദിക്കുക ,മെഡിസെപ് അപാകതകള്‍ പരിഹരിക്കുക മുതലായ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
ഡി.സി.സി.സെക്രട്ടറി രാജേഷ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി മെമ്പര്‍ രത്നവല്ലി ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി. സെറ്റോ ജില്ലാ കണ്‍വീനര്‍ രാധാകൃഷ്ണന്‍ മാസ്റ്റര്‍, ജില്ലാ ജോ.സെക്രട്ടറി ശിവദാസന്‍ വാഴയില്‍,വേലായുധന്‍ കീഴരിയൂര്‍, എന്നിവര്‍ സംസാരിച്ചു .നിയോജകമണ്ഡലം പ്രസിഡന്റ് ബാലന്‍ ഒതയോത്ത് അധ്യക്ഷം വഹിച്ചു. സംസ്ഥാനകൗണ്‍സില്‍ അംഗം ടി.കെ.കൃഷ്ണന്‍ സ്വാഗതവും ബാബുരാജ്.പി. നന്ദിയും പറഞ്ഞു.
KSSPA staged dharna in front of Koyilandy Treasury.