കൊയിലാണ്ടി: പരിശോധനക്ക് നല്കിയ രക്തസാമ്പിൾ കാണാതായതായി പരാതി. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണ് പരിശോധനക്കായി നൽകിയ രക്തസാമ്പിൾ കാണാതായതായത്. പേരാമ്പ്ര ചേനോളി മുളിയങ്ങൽ അജീഷ് (38) നല്കിയ രക്തസാമ്പിളാണ് കാണാതായത്.
ജൂൺ 27 വ്യാഴാഴ്ചയാണ് അജീഷ് ചികിത്സക്കായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിയത്. മെഡിസിൻ വിഭാഗത്തിലെ ഡോക്ടറെ കാണിച്ചു.തുടർന്ന് രക്തം പരിശോധിക്കണമെന്ന് പറഞ്ഞു.
ഡോക്ടറുടെ നിർദ്ദേശ പ്രകാരം ആശുപത്രിയിലെ ലാബിൽ രക്തം പരിശോധനക്കായി നൽകി. പരിശോധനക്കുള്ള പണമടക്കുകയും ചെയ്തു. ജൂൺ 29 ശനിയാഴ്‌ച രാവിലെ രക്ത പരിശോധനയുടെ റിസൾട്ടിനായി ലാബിൽ ചെന്നപ്പോൾ രക്തസാമ്പിൾ കാണാനില്ലെന്ന് ലാബിലുള്ളവർ അറിയിക്കുകയായിരുന്നു.
രക്തസാമ്പിൾ വീണ്ടും നൽകണമെന്നും പറഞ്ഞതായും പറയുന്നു. വളരെ മോശം പെരുമാറ്റമാണ് ലാബിലെ ജീവനക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് അജീഷ് പറഞ്ഞു.
സംഭവത്തിൽ യുവാവ് താലൂക്ക് ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി. അനുകൂല നടപടിയുണ്ടാവുമെന്ന് സൂപ്രണ്ട് അറിയിച്ചതായി അജീഷ് പറഞ്ഞു.
#complaint #made #blood #sample #given #examination #koyilandy #Taluk #Hospital #missing