ബാലുശ്ശേരി: ബാലുശ്ശേരിയിൽ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന മധ്യവയസ്‌കൻ മരിച്ചു. കൂട്ടാലിട പാലോളി സ്വദേശി കൂരിക്കണ്ടി അബ്ദുൾ സലാം (50) ആണ് മരിച്ചത്.
അപകടത്തിൽ ഒപ്പമുണ്ടായിരുന്ന കൂരിക്കണ്ടി ബഷീർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുകയാണ്.
ജൂൺ 26 ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് ബാലുശ്ശേരി ബ്ലോക്ക് റോഡ് ജംഗ്ഷനിലായിരുന്നു അപകടം. ബസ് സ്‌ക്കൂട്ടറിൽ ഇടിച്ചായായിരുന്നു അപകടം.
രേതരായ കുഞ്ഞി മമ്മതിൻ്റെയും ഖദീജയുടെയും മകനാണ് അബ്ദുൾ സലാം. ഭാര്യ ആരിഫ . മക്കൾ: മുഹമ്മദ് നാജിൽ (മലബാർ ഗോൾഡ്, കൊൽക്കത്ത), നദ തസ്നി (വിദ്യാർത്ഥി).
സഹോദരങ്ങൾ: ആയിഷ (വള്ളിയോത്ത്), നബീസ (കക്കഞ്ചേരി), ഇക്കയ്യ (നരയംകുളം), മജീദ് (കാരടി പറമ്പിൽ), ഫാത്തിമ (കൊല്ലം), സുബൈദ (കക്കഞ്ചേരി).
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചയോടെ വീട്ടിലെത്തിക്കും.
ഖബറടക്കം: ഇന്ന് ഉച്ചക്ക് ശേഷം പാലോളി ജുമാ മസ്ജിദിൽ നടക്കും.
#Bus #scooter #accident #native #Paloli #died #while #undergoing #treatment