നൊച്ചാട്: നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിൽ എസ്.പി.സി.യുടെ പുതിയ ബാച്ച് ഉദ്ഘാടനം ചെയ്തു. തെരെഞ്ഞെടുത്ത കാഡറ്റുകളുടെയും രക്ഷിതാക്കളുടെയും സാന്നിദ്ധ്യത്തിലാണ് ഉദ്ഘാടനം നടന്നത്.
പേരാമ്പ്ര സർക്കിൾ സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ ക മധു കൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ നസീറ ടീച്ചർ സ്വാഗതം പറഞ്ഞു.
എസ്.പി.സി.പദ്ധതിയുടെ വിശദീകരണം സി.പി.ഒ. കെ.സി.എം.നാസർ നടത്തി. എ.ഡി.എൻ.ഒ.യൂസഫ്, സിവിൽ പോലീസ് ഓഫീസർ സുനിൽ, സ്റ്റാഫ് സെക്രട്ടറി ബഷീർ മാസ്റ്റർ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. ചടങ്ങിൽ എ.സി.പി.ഒ. ഷബ്ന നന്ദി പറഞ്ഞു.
#new #batch #SPC #inaugurated #Nochad #Higher #Secondary #School