കൊയിലാണ്ടി നഗരസഭ ജാഗ്രത സമിതി തീരുമാനപ്രകാരം നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെയും എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും പോലീസിന്റെയും സംയുക്തമായി പരിശോധന നടത്തി.
ബസ്റ്റാന്‍ഡ്, ബസ് സ്റ്റാന്‍ഡിന് സമീപമുള്ള കെട്ടിടങ്ങള്‍, കച്ചവട സ്ഥാപനങ്ങള്‍, റെയില്‍വേ ഓവര്‍ ബ്രിഡ്ജ് പരിസരം, ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജനാര്‍ദ്ദനന്‍ പി പി, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ഷാജി സിപി ,ബാബു പി, സിവില്‍ എക്‌സൈസ് ഓഫീസര്‍ അനൂപ് കുമാര്‍, നഗരസഭ സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ റിഷാദ്, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എല്‍ ലിജോയ്, പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വിനോദ് എന്നിവര്‍ സ്‌ക്വാഡ് പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
വരും ദിവസങ്ങളിലും ഇത്തരം പരിശോധനകള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുമെന്നും , പൊതുസ്ഥലങ്ങളിലെ മദ്യപാനം കര്‍ശനമായി തടയുമെന്നും, ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങള്‍ ബോധ്യപ്പെടുത്തും വിധം ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും. ലഹരി ഉപയോഗിക്കുന്നവര്‍ക്കും വില്‍പ്പന നടത്തുന്നവര്‍ക്കും , അതില്‍ പങ്കാളികള്‍ ആവുന്നവര്‍ക്കും എതിരെ കര്‍ശനനിയമനടപടികള്‍ സ്വീകരിക്കുമെന്നും സ്‌ക്വാഡ് അംഗങ്ങള്‍ അറിയിച്ചു.
The combined drug use and sale squad conducted investigation.