പയ്യോളി: സ്ഥലം മാറ്റം ലഭിച്ച തിക്കോടിയന്‍ സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രധാന അദ്ധ്യാപകന്‍ എന്‍.എം. മൂസക്കോയ മാസ്റ്റര്‍ക്ക് പി.ടി.എ. കമ്മിറ്റി യാത്രയയപ്പ് നല്‍കി. നടുവണ്ണൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്കാണ് മൂസകോയ മാസ്റ്റര്‍ക്ക് സ്ഥലം മാറ്റം ലഭിച്ചത്.
പി.ടി.എ. പ്രസിഡന്റ് സബീഷ് കുന്നങ്ങോത്ത് യാത്രയയപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി പ്രധാന അദ്ധ്യാപിക കെ.എം. ആബിദ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ബിനു കാരോളി, സ്റ്റാഫ് സെക്രട്ടറി എ.ടി. രഞ്ജിത്ത്, രാജീവന്‍ സി., യു.കെ. അനിത, രാജേഷ് കളരിയുള്ളതില്‍, സി. മോളി എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ പി.ടി.എയുടെ ഉപഹാരവും അംഗങ്ങള്‍ ചേര്‍ന്ന് മൂസകോയ മാസ്റ്റര്‍ക്ക് സമര്‍പ്പിക്കുകയുണ്ടായി.
The PTA Committee gave a farewell to N.M. Musakoya Master, who was transferred to Naduvannur GHSS, From Payyoli TSGVHSS