ചിങ്ങപുരം: സ്‌പെഷ്യല്‍ റഫറന്‍സ് ഹോം ലൈബ്രറിയൊരുക്കി ശ്രദ്ധേയയായ പൂര്‍വ്വ വിദ്യാര്‍ത്ഥി ഷദ യൂസഫിന്റെ ലൈബ്രറിയിലേക്ക് വായനാ വാരാചരണത്തോടനുബന്ധിച്ച് വന്മുകം-എളമ്പിലാട് എം.എല്‍.പി.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പുസ്തകങ്ങള്‍ കൈമാറി.
നേരത്തെ 2018 ല്‍ വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളുടെ വീടുകളിലും ലൈബ്രറി സ്ഥാപിച്ച് സംസ്ഥാനത്തെ ആദ്യത്തെ സമ്പൂര്‍ണ്ണ ഹോം ലൈബ്രറി വിദ്യാലയമായി ഈ സ്‌കൂള്‍ മാറിയിരുന്നു, ഇതിന്റെ തുടര്‍ച്ചയായാണ് പുസ്തക വിതരണം നടത്തിയത്. കുട്ടികള്‍ക്കായി ഭിന്നശേഷി വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട ചിത്ര പ്രദര്‍ശനവും വീട്ടില്‍ ഒരുക്കിയിരുന്നു.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ജീവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ് പ്രസിഡന്റ് പി.കെ. തുഷാര അധ്യക്ഷത വഹിച്ചു. യുവ എഴുത്തുകാരി നൂര്‍ബിഹ അബ്ദുള്ള മുഖ്യാതിഥിയായി. പ്രധാനാധ്യാപിക എന്‍.ടി.കെ.സീനത്ത്, വി.ടി.ഐശ്വര്യ, പി.നൂറുല്‍ഫിദ, മുഹമ്മദ് റയ്ഹാന്‍ എന്നിവര്‍ പ്രസംഗിച്ചു.
Students of Vanmukam-Elampilad School with books to the home library of a differently-abled student.