കോട്ടൂർ: കേരള സീനിയർ സിറ്റിസൺസ് ഫോറം കോട്ടൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ലോക വയോജന പീഡന വിരുദ്ധ ദിനം ആചരിച്ചു. കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്. സുരേഷ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ കെ.എസ് സി.എഫ് കോഴിക്കോട് ജില്ലാ സെക്രട്ടറി സോമൻ ചാലിൽ മുഖ്യ പ്രഭാഷണം നടത്തി. ടി കെ ചന്ദ്രൻ, എൻ മുരളീധരൻ, പൊന്നൂർ ഉണ്ണികൃഷ്ണൻ, വി ശിവദാസൻ, പി കെ ശശിധരൻ, പി കെ ബാലൻ എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.
നിയുക്ത പേരാമ്പ്ര താലൂക്കിൽ കോട്ടൂർ, അവിടനല്ലൂർ വില്ലേജുകളെയും ഉൾപ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ജോസ് മംഗളാംകുന്നേൽ അധ്യക്ഷം വഹിച്ച ചടങ്ങിൽ ടി കെ ബാലൻ സ്വാഗതവും മാധവൻ നന്ദിയും പറഞ്ഞു.
#World #Elder #Abuse #Day #was #observed #Kotur