പയ്യോളി: പള്ളിക്കരയിലെ വേറിട്ട മീന്‍വില്‍പ്പന ഇപ്പോള്‍ ജനശ്രദ്ധ നേടുകയാണ്. മീന്‍ വാങ്ങുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ഒരുക്കിയാണ് കച്ചവടം നടത്തുന്നത് റഫീഖ്.
നിരവധി പേരാണ് റഫീഖിന്റെ മീന്‍ വാങ്ങാന്‍ എത്തി ചേരുന്നത്. ട്രോളിംഗ് നിരോധനം തുടങ്ങിയതോടെ മത്സ്യവിപണിയില്‍ വമ്പിച്ച വില വര്‍ധനവാണ് തുടരുന്നത്, ഈ സാഹചര്യത്തിലാണ് ആകര്‍ഷക സമ്മാനങ്ങളോടെ പളളിക്കരയില്‍ റഫീഖ് മീന്‍ കച്ചവടം നടത്തുന്നത്.
100രൂപക്ക് മത്സ്യം വാങ്ങുന്നവര്‍ക്കു 5 കൂപ്പണുകളാണ് റഫീഖ് നല്‍കുന്നത്. ഈ കൂപ്പണ്‍ ഓരോ ആഴ്ച യും നറുക്കെടുത്തു ആകര്‍ഷകമായ സമ്മാനങ്ങളാണ് ഉപഭോക്താവിന് നല്‍കുന്നത്. പ്രഷര്‍കുക്കര്‍, ഫ്രിഡ്ജ്, തുടങ്ങിയവയാണ് സമ്മാനം. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇദ്ദേഹത്തിന്റെ പരസ്യ പ്രചരണം. ലഭ്യമായ മത്‌സ്യങ്ങളുടെ പേരുവിവരങ്ങള്‍ വാട്‌സ്ആപ്പില്‍ ഷേയര്‍ ചെയ്യും.
നിരവധി പേരാണ് മീന്‍ വാങ്ങാന്‍ ഇവിടെ എത്തുന്നത്, ഒപ്പം സമ്മാനങ്ങള്‍ നേടാനും. രാവിലെയും വൈകുന്നേരവും വരുന്ന മത്സ്യങ്ങള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഇവിടെ വിറ്റുപോകുന്നു.
The separate fish sale at Pallikkara is now gaining public attention