---
title: "#nochadamlpschool | നൊച്ചാട് എ.എം.എൽ.പി. സ്കൂളിൽ മഴക്കാല പച്ചക്കറി കൃഷിക്ക് ആരംഭം "
english_title: "#Nochad #AMLP #Start #monsoon #vegetable #cultivation #school"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/212532/nochad-amlp-start-monsoon-vegetable-cultivation-school"
published_at: "2024-06-16T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666e7e4982e22_nochad.jpg"
keywords: []
---

# #nochadamlpschool | നൊച്ചാട് എ.എം.എൽ.പി. സ്കൂളിൽ മഴക്കാല പച്ചക്കറി കൃഷിക്ക് ആരംഭം 

> **Lead Summary:** **നൊച്ചാട്: **നൊച്ചാട് എ.എം.എൽ.പി.സ്കൂളിൽ മഴക്കാല പച്ചക്കറി കൃഷി തുടങ്ങി. നൊച്ചാട് കൃഷിഭവൻ്റെ സഹകരണത്തോടെയാണ് പദ്ധതി തുടങ്ങിയിരിക്കുന്നത്. വിദ്യാർത്ഥികളിൽ കാർഷിക സംസ്കാരം വളർത്തിയെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

## Article Content

**നൊച്ചാട്: **നൊച്ചാട് എ.എം.എൽ.പി.സ്കൂളിൽ മഴക്കാല പച്ചക്കറി കൃഷി തുടങ്ങി. നൊച്ചാട് കൃഷിഭവൻ്റെ സഹകരണത്തോടെയാണ് പദ്ധതി തുടങ്ങിയിരിക്കുന്നത്. വിദ്യാർത്ഥികളിൽ കാർഷിക സംസ്കാരം വളർത്തിയെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

സ്കൂളിൽ നടന്ന ചടങ്ങിൽ പ്രധാന അധ്യാപിക എ.കെ.അസ്മ അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റൻ്റുമാരായ പ്രിയങ്ക ആർ. പ്രസീദ എം.എം., എന്നിവർ പച്ചക്കറി തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.

ലിനിയ കെ.എ., ആഷിത കെ.വി., റിയാസ് എൻ. എന്നീ അദ്ധ്യാപകരും കാർഷിക ക്ലബ്ബ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/212532/nochad-amlp-start-monsoon-vegetable-cultivation-school)