കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ 31-ാം വാര്‍ഡിലെ ധനലക്ഷ്മിഅയല്‍കൂട്ടം സന്നദ്ധ പ്രവര്‍ത്തന രംഗത്ത് സാന്ത്വന പ്രവര്‍ത്തനം നല്‍കി വരുന്ന വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള കൊയിലാണ്ടി നെസ്റ്റിന് തെറാപ്പി ഉപകരങ്ങള്‍ വാങ്ങി നല്‍കി.
മുന്‍ വര്‍ഷങ്ങളിലും കൊയിലാണ്ടി താലൂക്ക് ആശുപത്രി, ചേമഞ്ചേരി അഭയ സ്‌പെഷല്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ സമാനമായ രീതിയിലുള്ള സ്‌നേഹോപഹാരം ധനലക്ഷ്മി അയല്‍ക്കൂട്ടം നല്‍കിയിരുന്നു . അയല്‍ക്കൂട്ടത്തിന്റെ സന്നദ്ധ പ്രവര്‍ത്തനം മാതൃകാപരമാണെന്നും തുടര്‍ന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ധനലക്ഷ്മി അയല്‍ക്കൂട്ടത്തിന് സാധിക്കട്ടെ എന്നും നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് ആശംസിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ ദൃശ്യ .എം അധ്യക്ഷത വഹിച്ച ചടങ്ങില്‍ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ മാന്‍ കെ.ഷിജു, നെസ്റ്റിന്റെ ഭാരവാഹി ബഷീര്‍, എഡിഎസ് സെക്രട്ടറി പ്രീതി, ശ്രീജ വല്ലത്ത്, ഉഷകുപ്പേരി, സുജാത വല്ലത്ത് എന്നിവര്‍ സംസാരിച്ചു
Dhanalakshmi Neighbor Group's work is exemplary; Municipal Chairperson