കൊയിലാണ്ടി ഗവ. ഐടിഐ അഡ്മിഷന്‍ (2024) ഏകവല്‍സര, ദ്വിവത്സര ട്രേഡുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ ജൂണ്‍ 29 വരെ നല്‍കാമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
അപേക്ഷ നല്‍കിയവര്‍ ഒറിജിനല്‍ സര്‍ട്ടിക്കറ്റുകളുമായി തൊട്ടടുത്തുള്ള ഐ ടി ഐ കളില്‍ പോയി വെരിഫിക്കേഷന്‍ നടത്തണം. അപേക്ഷ https://itiadmissions.kerala.gov.in എന്ന ജാലകം അഡ്മിഷന്‍ പോര്‍ട്ടല്‍ വഴിയും https://det.kerala.gov.in എന്ന വെബ്സൈറ്റില്‍ ഉള്ള ലിങ്ക് മുഖേനയും ഓണ്‍ലൈന്‍ ആയി നല്‍കാം.
പ്രോസ്പെക്ട്സും മാര്‍ഗനിര്‍ദ്ദേശങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0496-2631129.
Koilandi Govt. ITI: Applications can be submitted till June 29